നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹത്തോടെ സിനിമയിൽ എത്തിയ നടനാണ് അദ്ദേഹം; ഉർവശി

ബാലതാരമായി സിനിമയിലേക്കെത്തിയ നടി ആയിരുന്നു ഉർവശി. അടുത്ത കാലത്ത് ഉര്‍വശിക്ക് ഒരുപാട് അഭിനന്ദനം നേടിക്കൊടുത്ത ചിത്രമായിരുന്നു സൂരറൈ പോട്ര്. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ അമ്മയായിട്ടാണ് ഉര്‍വശി എത്തിയത്, ഇപ്പോൾ നടൻ സൂര്യയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ സിനിമയിലേക്ക് വന്നയാളാണ് സൂര്യ. എന്നാൽ ആദ്യ സിനിമ മുതല്‍ തനിക്ക് ആക്ഷന്‍ ഹീറോ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നൊന്നും സൂര്യ എവിടെയും പറഞ്ഞിട്ടുമില്ല ഉർവശി പറയുന്നു.

നല്ലൊരു നടനും കോ ആര്‍ട്ടിസ്റ്റുമാണ് സൂര്യ. കൂടാതെ വളരെ നല്ല മനസിന്റെ ഉടമയും കൂടിയാണ് സൂര്യ. ഒരുപാട് നല്ല കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അച്ഛന്‍ തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണെന്നും ശിവകുമാര്‍ സാറിന്റെ എല്ലാ നല്ല ഗുണങ്ങളും സൂര്യക്ക് ഉണ്ട് ഉർവശി പറയുന്നു.

എനിക്ക് കൂടെ അഭിനയിച്ച ഒട്ടു മിക്ക നടന്മാരെയും ഇഷ്ട്ടമാണ് എന്നാൽ കൂടുതൽ ഇഷ്ടമായത് സൂര്യയെ ആണ്. കാരണം നല്ല വേഷങ്ങള്‍ ചെയ്യണമെന്ന അതിയായ ആഗ്രഹത്തോടെ സിനിമയിലേക്കെത്തിയ നടനാണ് സൂര്യ,ഉർവശി പറഞ്ഞു. കൂടാതെ എല്ലാ സിനിമയിലും ഹീറോയിസം കാണിക്കണം എന്ന നിര്‍ബന്ധം ഒന്നും  അയാള്‍ക്കുണ്ടായിരുന്നുമില്ല നടി കൂട്ടിച്ചേർത്തു.