
വ്യത്യസ്തത കൊണ്ടും ,ക്വാളിറ്റി കൊണ്ടും മികച്ച് നിന്ന ചിത്രം ആയിരുന്നു മമ്മൂട്ടിയുടെ ‘റോഷാക്ക്’, ചിത്രത്തിൽ ഗംഭീര അഭിനയം ആയിരുന്നു നടൻ കാഴ്ച വെച്ചതും, ചിത്രത്തിലെ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് അലി ആയിരുന്നു, ഇപ്പോൾ മമ്മൂട്ടി ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. മുഖം കാണിക്കാതെയാണ് ആസിഫ് റോഷാക്കിൽ അഭിനയിച്ചിരുന്നത്. ആസിഫ് അലിയോട് മനസ് നിറഞ സ്നേഹമാണ് തനിക്ക് മമ്മൂട്ടി പറയുന്നു.
ഒരു നടനെ സംബന്ധിച്ച് മുഖമാണ് ഏറ്റവും പ്രധാന൦. ആസിഫ് അലിയെ ആളുകൾ തിരിച്ചറിഞ്ഞത് കണ്ണിലൂടെയാണ്, ആസിഫിന്റെ കണ്ണുകളാണ് ആ സിനിമയിൽ അഭിനയിച്ചത് മമ്മൂട്ടി പറഞ്ഞു. ആസിഫ് അവന്റെ കണ്ണുകൾ കൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്, അതായിരുന്നു എനിക്ക് ആ നടനോടുള്ള ഇഷ്ട്ടവും മമ്മൂട്ടി പറയുന്നു. റോഷാക്കിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ആസിഫിനോട് മനസ് നിറഞ്ഞ സ്നേഹമാണ്. കാരണം ഒരു നടനെ സംബന്ധിച്ച് ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം.
ആ മുഖം മറച്ച് അഭിനയിച്ച ആളെ മുഖം കൊണ്ട് അഭിനയിച്ച ആളുകളെക്കാൾ കൂടുതൽ റെസ്‌പെക്ട് ചെയ്യണം. ആ കാര്യത്തിൽ ആസിഫിനോട് സ്നേഹം മാത്രമാണ് തോന്നുന്നത്. മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത്രത്തോളം അയാൾ കണ്ണുകൊണ്ട് റോഷാക്കിൽ അഭിനയിച്ചിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞു.











