
കേരളത്തിൽ തുടങ്ങി, ബോളിവുഡ് വരെ പോയി ഭാരതപര്യടനം പൂർത്തിയാക്കി ഉണ്ണി മുകുന്ദന്റെ മാർക്കോ ഇനിയും ഓ ടി ടി യിലേക്ക്. 100 കോടി ക്ലബ് എത്തിയ ശേഷം മാത്രമാണ് ‘മാർക്കോ’ തിയേറ്റർ തേരോട്ടം അവസാനിപ്പിച്ചത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 മുതൽ ചിത്രം ‘സോണി ലിവിൽ’ പ്രദർശനത്തിലുണ്ടാവും. സിനിമ ഇന്ടസ്ട്രിയെ തന്നെ വിറങ്ങിലിപ്പിച്ച സിനിമ ആയിരുന്നു മാർക്കോ. കന്നഡ ഭാഷയിൽ റിലീസ് ചെയ്തതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് നിശ്ചയിച്ചു കൊണ്ടുള്ള വിവരം പുറത്തുവന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ,ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ഹിന്ദിയിലും ചിത്രം ഹിറ്റായതോടെ സിനിമയുടെ സക്സസ് ട്രെയ്‌ലർ പുറത്തുവന്നിരുന്നു.
ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ സിനിമയാണ് മാർകോ. മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്.











