ഓവർ ആകേണ്ട! പക്ഷേ എന്തിനാണ് ഇത്രയും സിംപിളായി നടക്കുന്നത്; സായിപല്ലവിയുടെ സിംപ്ലിസിറ്റിയെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച

ഇന്ന് ഇന്ത്യൻ സിനിമാ മുൻനിര നായികമാരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയാണ് നടി സായ് പല്ലവി. ഹീറോയിൻ എന്ന തരത്തിലുള്ള ഒരു ആഢംബരവും പെരുമാറ്റവും നടിയിൽ കാണാൻ കഴിയില്ല, അങ്ങനെയുള്ള നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പിങ്ക് വില്ലയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട നടിയുടെ എയർപോട്ട് വീഡിയോയാണ് ചർച്ചയാകുന്നത്. നടി പിങ്ക് നിറത്തിലുള്ള ഓവർസൈസ്ഡ് അനാർക്കലി മോഡൽ കുർത്തയാണ് ധരിച്ചിരിക്കുന്നത്.വിത്ത് ഔട്ട് മേക്കപ്പിൽ ബൺ ഹെയർ സ്റ്റൈലും ചെയ്തിരിക്കുന്നു. വീഡിയോ വൈറലായതോടെ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായി ചർച്ചകൾ.

എന്നാൽ ഈ വീഡിയോ കണ്ടിട്ട് ഒരു വിഭാ​ഗം ആളുകൾ സായ് പല്ലവിയുടെ സിംപ്ലിസിറ്റിയേയും എളിമയുള്ള പെരുമാറ്റത്തെയും പ്രശംസിച്ചപ്പോൾ‌, മറ്റ് ചിലർ നടി മനപൂർവം സിംപ്ലിസിറ്റി കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തുകയാണ്. എന്തിനാണ് ഇത്ര സിംപിൾ ആയി അഭിനയിക്കാൻ ശ്രമിക്കുന്നത്. മേക്കപ്പ് ഇടാതിരിക്കുന്നതും ,ഓവറായുള്ള ഡ്രസ്സ് ഇടാതിരിക്കുന്നതും നല്ലത് തന്നെ. പക്ഷെ വല്ലാതെ സിംപിളാകാൻ ശ്രമിക്കേണ്ടതുണ്ടോ, ലളിതമായ വസ്ത്രധാരണ നല്ലത് തന്നെ പക്ഷെ വയസായ സ്ത്രീകളെപോലെ വസ്ത്രം ധരിക്കണോ, എന്നിങ്ങനെയായിരുന്നു കമന്റുകൾ വന്നിരുന്നത്,

ഇപ്പോൾ നടിയുടെ ഈ ലളിതമായ സ്‌റ്റെയിലിന് കുറിച്ചാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും. അതുപോലെ നടി ധരിച്ച വസ്ത്രം ഷെയ്പ്പ് ചെയ്യാത്തത് സിംപ്ലിസിറ്റിയാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാനാണെന്നും ചിലർ കമന്റുകളായി കുറിക്കുന്നുണ്ട്. അതേസമയം തണ്ടേൽ ആണ് സായ് പല്ലവിയുടെ പുതിയ റിലീസ്. നാ​ഗചൈതന്യയാണ് ചിത്രത്തിൽ നായകൻ.