എന്റെ കുറ്റങ്ങളും, കുറവുകളും പറയുന്ന ഒരാളുടെ പടത്തിൽ ഞാൻ അഭിനയിച്ചാൽ എന്റെ ഗതി എന്താകും; കീർത്തി സുരേഷ്

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് കീർത്തി സുരേഷ്. ഇപ്പോൾ താരം തന്റെ സഹോദരി രേവതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ആളാണ് ചേച്ചിയായ രേവതി, നടി പറയുന്നു. ചെറുപ്പം മുതല്‍ തനിക്ക് അഭിനയത്തിലും ചേച്ചിക്ക് ഡയറക്ഷനിലും താത്പര്യമുണ്ടായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനാണ് ഞങ്ങളുടെ രണ്ടുപേരുടെയും ഗുരുനാഥൻ, കീർത്തി സുരേഷ് പറഞ്ഞു.

ചേച്ചി ഒരു സിനിമക്കായി  സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു. അടുത്തകാലത്ത് താങ്ക് യൂ എന്ന ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അച്ഛന്‍ അതില്‍ അഭിനയിക്കയും ചെയ്തിരുന്നു. അമ്മയും ഒരു ചെറിയ കഥാപാത്രം ചെയ്തു. ചെറുപ്പം മുതല്‍ തന്നെ എനിക്ക് അഭിനയത്തിലും ,ചേച്ചിക്ക്  ഡയറക്ഷനിലും താത്പര്യമുണ്ടായിരുന്നു.  അതുകൊണ്ട് ചേച്ചി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സാണ് പഠിച്ചത്.

ഏറെക്കാലം പ്രിയന്‍ അങ്കിളിനൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തു. ഞാനും ചേച്ചിയും അദ്ദേഹത്തിന്റെ ശിക്ഷ്യരാണ് , അടുത്തുതന്നെ ചേച്ചി ഒരു സിനിമ സംവിധാനം ചെയ്യും. എന്റെ കുറ്റങ്ങളും, കുറവുകളും കണ്ടെത്തുന്ന ആളാണ് ചേച്ചി. അവരുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചാല്‍ എന്റെ ഗതി എന്താവും,  എന്നാലും ആ വെല്ലുവിളി നേരിടാന്‍, അവരുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,  കീര്‍ത്തി സുരേഷ് പറഞ്ഞു.