‘എമ്പുരാനി’ൽ ആ നടനുമായി കോമ്പിനേഷൻ സീനില്ല! തന്റെ ഫേവറിറ്റ് സംവിധായകനെ കുറിച്ച്; മഞ്ജു വാര്യർ

പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന ഒരു താരമാണ് മഞ്ജു വാര്യർ. ലൂസിഫറിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ്സംവിധായകൻ പൃഥ്വിരാജ് അണിയിച്ചൊരുക്കുന്നത്. ലൂസിഫറിലേതിനെക്കാള്‍ ശക്തമായ കഥാപാത്രവുമായി എമ്പുരാനില്‍ മഞ്ജു വാര്യര്‍ എത്തും എന്നാതാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോൾ മഞ്ജു ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിന് കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

എമ്പുരാനില്‍ താന്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിസ്റ്റുകളുടെ ജോലി വളരെ എളുപ്പമായിരുന്നു, പൃഥ്വിരാജ് പറയുന്നത് അതുപോലെ ചെയ്യാന്‍ ശ്രമിച്ചാല്‍ മതിയായിരുന്നെന്നും അത്രക്ക് ക്ലാരിറ്റിയാണ് അയാള്‍ക്കുണ്ടായിരുന്നത്. അയാളുടെ കണ്‍വിക്ഷന്‍ വളരെ മികച്ചതാണ്. എന്ത് വേണം എന്നതിനെക്കാള്‍ എന്ത് വേണ്ട എന്നുള്ളതില്‍ പൃഥ്വിക്ക് കൃത്യമായ ധാരണയുണ്ട്.പൃഥ്വിയുടെ ഡയറക്ഷനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ വളരെയധികം കംഫര്‍ട്ടബിളാണ്.

അതുപോലെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരുടെ പേര് പറഞ്ഞാല്‍ അതില്‍ ആദ്യത്തെ അഞ്ചില്‍ ഒരു പേര് പൃഥ്വിയുടേതായിരിക്കും. പക്ഷേ എമ്പുരാനില്‍ എനിക്ക് പൃഥ്വിയുമായി എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഇല്ലായിരുന്നു. സിനിമ വളരെ നല്ല രീതിയില്‍ വന്നിട്ടുണ്ട്, മഞ്ജു വാര്യര്‍ പറയുന്നു. അതേസമയം മലയാളത്തില്‍ മഞ്ജു വാര്യറുടെ ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാന്‍. എന്നാൽ മഞ്ജു ഇപ്പോൾ തമിഴിൽ ഒരു പിടി ഹിറ്റ് ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്,