അന്ന് അയാൾ എന്നോട് അവസരം ചോദിച്ചു! എന്നാൽ പിന്നീട് അദ്ദേഹം വലിയയൊരു സൂപ്പർസ്റ്റാർ ആയി മാറി; ശ്രീലത നമ്പൂതിരി

ശ്രീലത നമ്പൂതിരി, മലയാള സിനിമയിലെ ഒരു കാലത്തെ പ്രമുഖ നടിയായിരുന്നു. അവർ തന്റെ കരിയറിൽ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രശസ്ത നടനായ ജയനെക്കുറിച്ച് ശ്രീലത പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ജയൻ, അന്ന് മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറായി മാറിയ നടനാണ്, എന്നാൽ അദ്ദേഹം തന്റെ കരിയറിന്റെ തുടക്കത്തിൽ ശ്രീലതയോട് അഭിനയത്തിനായി അവസരം ചോദിച്ചിരുന്നു എന്നാണ് നടി പറയുന്നത്.ശ്രീലത നമ്പൂതിരി തന്റെ ആദ്യകാലത്ത് ജയനെ കണ്ടത് അദ്ദേഹം സിനിമയിലേക്ക് വരുന്നതിന് മുമ്പായിരുന്നു.

ജോസ് പ്രകാശിന്റെ മകന്റെ വിവാഹ ചടങ്ങിൽ ശ്രീലതയും ജയനും ഒരുമിച്ച് ഉണ്ടായിരുന്നു. ആ സമയത്ത് ജയൻ തന്റെ അഭിനയമോഹം പ്രകടിപ്പിച്ച്, ശ്രീലതയോട് സിനിമയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്രീലതയുടെ സിനിമകൾ കണ്ടിട്ടുണ്ടെന്നും  ജയൻ നടിയോട് പറഞ്ഞിരുന്നു. അഭിനയത്തോട് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ജയൻ , ശ്രീലത പറഞ്ഞു സിനിമക്ക് വേണ്ടി അദ്ദേഹം ജോലിവരെ ഉപേഷിക്കുമായിരുന്നു.

‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ പ്രവേശിച്ച ജയൻ, തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. പിന്നീട് അദ്ദേഹം തന്റെ കരിയറിൽ വളരെ വേഗത്തിൽ സൂപ്പർസ്റ്റാറായി മാറി, ശ്രീലത പറഞ്ഞു, ശ്രീലത നമ്പൂതിരി ജയനെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള താത്പര്യവും പ്രതിഭയും കുറിച്ചും പ്രശംസിക്കുന്നു.വളരെ വേഗമാണ് ജയൻ തന്റെ കരിയറിൽ സൂപ്പർസ്റ്റാറായി മാറിയത് മലയാള സിനിമാ രംഗത്തെ ഒരു വലിയ മാറ്റമായി കണക്കാക്കപെടാം.