
ബോളിവുഡിലെ സൂപ്പർനായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര, നടി തന്റെ പ്രണയത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. മുന്‍ കാമുകന്മാരില്‍ പലര്‍ക്കും സത്യസന്ധതയില്ലാതിരുന്നു, അത് തന്നെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട് പ്രിയങ്ക പറയുന്നു. എന്നാൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ,അക്ഷയ് കുമാറും തമ്മിലുണ്ടായിരുന്ന പ്രിയങ്കയുടെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ചർച്ച ആകാറുണ്ട്. ഇതിനിടെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുന്നത്.
എന്നാൽ ഭർത്താവ് നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യ കാരണം സത്യസന്ധത ആയിരുന്നു. എന്റെ മുന്‍ പ്രണയബന്ധങ്ങളില്‍ ഉണ്ടായിരുന്നവര്‍ അവിശ്വസ്തരായിരുന്നു. അവരുടെ നെറികേട് എന്റെ മനസിനെ ഒരുപാട് മുറിപ്പെടുത്തി. എന്നാൽ നിക്കിന് ആ കാര്യത്തിൽ നല്ല സത്യസന്ധത ആയിരുന്നു. രണ്ടാമത്തെ എന്റെ ആവശ്യം കുടുംബത്തെ വിലമതിക്കണമെന്നതായിരുന്നു. നിക് അങ്ങനെയാണ്. സ്വന്തം തൊഴിലിനെ വളരെ ഗൗരവത്തോടെ കാണണമെന്നതായിരുന്നു എന്റെ മറ്റൊരു ആവശ്യം. കാരണം, ഞാന്‍ എന്റെ ജോലി മേഖലയെ അത്രത്തോളം പ്രാധാന്യത്തോടെയാണു കാണുന്നത്.
എന്നോടൊപ്പം വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സര്‍ഗാത്മകതയും ഭാവനയും ഉള്ള ഒരാളെ ഞാന്‍ ആഗ്രഹിച്ചു. എന്റെ ഈ സങ്കല്‍പങ്ങള്‍ക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിവാഹമേ വേണ്ടെന്ന് വയ്ക്കുമായിരുന്നു, പ്രിയങ്ക പറയുന്ന്











