ഒരാളുടെ രൂപത്തിന്റെ പേരിൽ അവരെ വിലയിരുത്തുന്നത് വളരെ വിഷമകരമാണ്! ആ കാര്യത്തിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ട വ്യക്തിയാണ് ഞാൻ, ഹണിറോസ്

നടിമാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന നടിയാണ് ഹണി റോസ്.ഇപ്പോൾ താരം സോഷ്യൽ മീഡിയിലുള്ള പരിഹാസങ്ങളെ കുറിച്ചും ,തനിക്ക് നേരിടേണ്ടിവന്ന മോശം പ്രതികരണങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ പേടിയാണെന്ന് പല താരങ്ങളും പറയാറുണ്ട്. എന്നാല്‍ എനിക്ക് ആ പേടി ഇതുവരെ തോന്നിയിട്ടില്ല. തനിക്ക് ഇതുവരെയും മോശമായ സിറ്റുവേഷൻ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കാണുന്നതില്‍ നല്ലത് മോശം എന്നൊന്നില്ല. ഏതൊരു പോസ്റ്റിനു താഴെയും ഒരു നെഗറ്റീവ് കമന്റ് എങ്കിലും കാണാനാവും നടി പറയുന്നു.

ഞാൻ പോസ്റ്റിന് താഴെ വരുന്ന കമെന്റിന് അത്ര കാര്യമാക്കാറില്ല. കാരണം അതില്‍ ഒരുപാട് നല്ല കമന്റുകളും ഉണ്ടാവാറുണ്ട്.നമ്മൾ നെഗറ്റീവുകളിലേക്ക് മാത്രം ശ്രദ്ധിക്കുമ്പോഴാണ് അത് നമ്മളെ ഒരുപാട് ബാധിക്കുക. നെഗറ്റീവ് കമന്റുകളും ,ഹേറ്റ് സ്പീച്ചുകളും സോഷ്യൽമീഡിയിൽ  മാത്രം ഒതുങ്ങിയിട്ടുള്ളതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളുടെ രൂപത്തിന്റെ പേരില്‍ അവരെ വിലയിരുത്തുക, ബോഡി ഷെയിമിങ് ചെയ്യുക എന്നത് ഏറെ വിഷമകരമായ അവസ്ഥയാണ്. ആ ചിന്താഗതി മാറ്റേണ്ടതാണ്.

ഒരാളുടെ രൂപത്തിന്റെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്തുന്നത് തീർച്ചയായും വിഷമകരമാണ്. ഓരോ വ്യക്തിയും അവരുടെ സ്വഭാവം, കഴിവുകൾ, വ്യക്തിത്വം എന്നിവയിലൂടെ മാത്രമേ വിലയിരുത്തപ്പെടേണ്ടതുള്ളൂ. രൂപത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.. നിറം, ശരീരാവയവങ്ങള്‍, ശരീരാകൃതി, എന്നിവയൊക്കെ മുന്‍നിര്‍ത്തി ആളുകളെ കളിയാക്കുന്നത് വളരെ സാധാരണമായ കാര്യമാണെന്ന് ചിന്ത നമ്മുടെ തലയില്‍ എവിടെയോ ഉണ്ട്. അതിന് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ട വ്യക്തിയാണ് ഞാന്‍, ഹണി റോസ് പറയുന്നു.