
പ്രേക്ഷക പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ആടുജീവിതം, ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ആടുജീവിതം, ഇപ്പോൾ ആടുജീവിതത്തിനുള്ള അവാർഡ് ലഭ്യമാക്കിയിരിക്കുകയാണ് b4blaze. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനായ ചിത്രമായിരുന്നു ആടുജീവിതം, ആടുജീവിതം ഒരു സാഹിത്യ കൃതി മാത്രമല്ല, മനുഷ്യന്റെ ദുരിതത്തിന്റെയും സഹനത്തിന്റെയും ഒരു ശക്തമായ പ്രതിഫലനമാണ്.
ചിത്രത്തിൽ നായകനായ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആണ്, ചിത്രത്തിന്റ സംഗീതം നിർവഹിച്ചിരിക്കുന്നത് എ ആർ റഹുമാൻ ആണ്, ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ‘ആടുജീവിതം’ സ്വന്തമാക്കിയത് അടുത്തിടെയാണ്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ബ്ലെസി–പൃഥ്വിരാജ് ചിത്രമായ ആടുജീവിതം നേടിയത്.ഓസ്കർ പ്രാഥമിക പട്ടികയില്‍ ചിത്രത്തിന്റെ സംഗീതം ഇടം പിടിച്ചതോടെ വലിയ കാത്തിരിപ്പിലും ആവേശത്തിലുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ .











