‘ബിഗ് ബി’യിലെ കമിതാക്കൾ വീണ്ടും കണ്ടു; മംമ്ത ബാലയ്ക്കും ഭാര്യക്കുമൊപ്പം, ഫോട്ടോ വൈറൽ

തന്റെ ഓൺസ്‌ക്രീൻ പെയർ ആയിരുന്ന നടി മംമ്ത മോഹൻദാസിനെ വർഷങ്ങൾക്കിപ്പുറം നേരിട്ട് കണ്ട സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ബാല. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് തന്റെ പ്രിയപ്പെട്ട നായികയെ ബാല കണ്ടുമുട്ടിയത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടിരിക്കുകയാണ്. രണ്ടുപേരും ഓൺസ്‌ക്രീനിൽ ഒന്നിച്ചത് ഒരു അമൽ നീരദ് ചിത്രത്തിലാണ് മമ്മൂക്ക നായകൻ ആയി തിളങ്ങിയ ബിഗ് ബിയിൽ ആണ് ബാലയും മംമ്തയും ഒന്നിച്ചത്. ചിത്രവും ഹിറ്റ് ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. 2007 ഏപ്രിൽ 14ന് ആണ് മലയാള സിനിമ അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത വിഷ്വൽസുമായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി അഭിനയിച്ച് അമൽ നീരദ് സംവിധാനം നിർവഹിച്ച സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ബിഗ് ബി റിലീസാവുന്നത്.

ഇപ്പോഴിതാ തന്റെ ഓൺസ്ക്രീൻ പെയറിനെ വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല. ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചൽ ജോഡിയെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സിൽ അറിയിച്ചു. പഴയ ഓർമകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ കൂട്ടികൊണ്ടു പോയിയെന്നും കമന്റുകളുണ്ട്. ബി​ഗ് ബിയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ആ സമയത്ത് ബാല. മംമ്ത മോഹൻദാസ് ആകട്ടെ അവസാനമായി മലയാളത്തിൽ ചെയ്ത സിനിമ ബാന്ദ്രയാണ്. തമിഴിൽ മഹാരാജയാണ് അവസാനം റിലീസായത്. സിനിമ വലിയ വിജയമായിരുന്നു.

ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപെട്ടെങ്കിലും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ബാല. അടുത്തിടെ വിവാഹിതനായ താരം കൊച്ചിയിൽ നിന്ന് താമസം മാറ്റിയിരുന്നു. ബന്ധുവായ കോകിലയെ വിവാഹം ചെയ്‌ത ശേഷം യൂട്യൂബ് വ്‌ളോഗുകളിൽ സജീവമാണ് ബാല ഇപ്പോൾ. മാത്രമല്ല ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ ചാനലും ബാല ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം കഴിഞ്ഞതിനു ശേഷം ഏറെക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ച് വൈക്കത്ത് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസിക്കുകയാണ് ഇപ്പോൾ.