ബോളിവുഡ് നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി,ഇത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ്. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗർ ഈ വാറണ്ട് പുറപ്പെടുവിച്ചത്,ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് വാറണ്ട്.മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിൻ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നൽകാൻ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമൻസ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്.

ലുധിയാനയിലെ അഭിഭാഷകൻ രാജേഷ് ഖന്ന ആണ് കേസ് ഫയൽ ചെയ്തത്.  സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോൾ താരത്തെ കോടതിയിൽ ഹാജറാക്കാനാണ് കോടതി ആവശ്യം. കേസിൽ അടുത്ത വാദം ഫെബ്രുവരി 10നാണ്.

സോനു സൂദ് ഈ കേസിൽ മൊഴി നൽകാൻ കോടതി വിളിച്ചിരുന്നു, പക്ഷേ അദ്ദേഹം ഹാജരാകാതിരുന്നതിനാൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിന്റെ അടുത്ത വാദം 2025 ഫെബ്രുവരി 10ന് നടക്കും. ഈ തീയതിക്ക് മുമ്പ് സോനു സൂദിനെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.