
മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മനിച്ച ഒരു കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട്, എന്നാൽ ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നാണ് സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു ചിത്രം എത്തുന്നു എന്ന്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഹൃദയപൂര്‍വ്വം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ ചില താരനിരയെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് ചില താരങ്ങളും ഈ ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

അതിലൊന്നാണ് ബേസില്‍ ജോസഫ് ഈ ചിത്രത്തില്‍ ഉണ്ടായിരിക്കും എന്നത്. എന്നാൽ ഈ കാര്യത്തിൽ ആരാധകരുടെ സംശയം ദൂരീകരിച്ചിരിക്കുകയാണ് അനൂപ് സത്യൻ. ഹൃദയപൂർവം സിനിമയിൽ മോഹൻലാലിനൊപ്പം ബേസിൽ ജോസഫ് അഭിനയിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ അനൂപ് സത്യൻ ഈ വാർത്ത നിഷേധിച്ചു. തിരക്കഥയിൽ ബേസിലിന് വേണ്ടിയുള്ള കഥാപാത്രം ഇല്ലെന്നും നിലവിൽ തിരക്കഥയുടെ അവസാന മിനുക്കുപണികൾ നടത്തുകയാണെന്നുമാണ് അനൂപ് സത്യൻ പറയുന്നത്.
ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സംഗീത മാധവൻ നായർ, സംഗീത് പ്രതാപ്, നിഷാൻ, ലാലു അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം 2025 മാർച്ച് 10-ന് ആരംഭിക്കും ,മോഹൻലാൽ താടിയില്ലാത്ത ഒരു പുതിയ ലുക്കിലാണ് ഈ സിനിമയിൽ കാണപ്പെടുന്നതെന്നും അനൂപ് സത്യൻ വ്യക്തമാക്കി.












