
മമ്മൂട്ടി ആരധകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ബസൂക്ക’, ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററിൽ എത്തുമെന്നായിരുന്നു ആദ്യ അപ്ഡേറ്റ്. മമ്മൂട്ടിയുടെ ‘ബസൂക്ക’യ്ക്കായി ഇനിയും ആരാധകർ കാത്തിരിക്കേണ്ടിവരും, കാരണം ഇപ്പോൾ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ എത്തുന്നത്. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണമെന്നും പറയുന്നുണ്ട്. ഇനിയും സിനിമ വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വിട്ടിട്ടില്ല.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സ്റ്റൈലിൽ അധികം സൂചനകളൊന്നും തരാതെ ആയിരുന്നു ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. കൈയിൽ തോക്കും പിടിച്ച് നിൽക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ഗൗതം മേനോനും ഷൈൻ ടോം ചാക്കോയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അതേസമയം സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടിയുടെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവമായിരുന്നു.












