
സീരിയൽ രംഗത്ത് നിന്നും മലയാളസിനിമയിലേക്ക് എത്തപ്പെട്ട നടിമാരിലൊരാൾ ആണ് നമിത പ്രമോദ്, ഈ അടുത്തകാലത്തു കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നമിത സമ്മര്‍ടൗണ്‍ കഫേ എന്ന പേരില്‍ ഒരു കഫേ ആരംഭിച്ചിരുന്നു. അതിന്റെ ഉദ്ഘാടന ദിവസം നടന്‍ മമ്മൂട്ടി കഫേയില്‍ എത്തിയിരുന്നു.ഇപ്പോൾ അതിനെക്കുറിച്ചു നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്. നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള നമിത പ്രമോദിന്റെ അഭിപ്രായമാണ്. മമ്മൂട്ടി പുറത്തുനിന്ന് നോക്കുമ്പോൾ വളരെ റഫും ടഫുമായി തോന്നാമെങ്കിലും, അദ്ദേഹം ഇപ്പോഴും ആശയക്കുഴപ്പമുള്ള ആളാണ് നമിത പ്രമോദ് പറയുന്നു.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഈ രണ്ട് വശങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലും സിനിമകളിലും പ്രതിഫലിക്കുന്നുണ്ടാകാം, പക്ഷെ തനിക്ക് ഇപ്പോഴും പേടിയുള്ള ആളാണ് മമ്മൂട്ടി, ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നാൽ എനിക്ക് സിനിമയില്‍ ഇഷ്ടമുള്ള വ്യക്തികളില്‍ ഒരാളാണ് മമ്മൂക്ക. വളരെ നല്ല വാം ആയ ആളാണ് അദ്ദേഹം. പുറത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹം വളരെ റഫും ടഫും ആണെന്ന് തോന്നും. പക്ഷെ എനിക്ക് ഇപ്പോഴും പേടിയുള്ള ആളാണ് മമ്മൂക്ക, നമിത പറഞ്ഞു.
ഞാന്‍ എന്റെ കഫേ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒരു മെസേജ് അയച്ചിരുന്നു, അപ്പോള്‍ തന്നെ മമ്മൂക്ക എനിക്ക് മറുപടി തന്നിരുന്നു. മമ്മൂക്കയ്ക്ക് അന്ന് രാവിലെ എന്തോ ഷൂട്ട് ഉണ്ടായിരുന്നു. വൈകുന്നേരം വരാം എന്നായിരുന്നു പറഞ്ഞത്. എല്ലാം കഴിഞ്ഞു അദ്ദേഹം കഫേലെത്തിയപ്പോൾ വളരെ സന്തോഷമെനിക്ക് തോന്നി നമിത പറഞ്ഞു.












