
മലയാള സിനിമയിലെ “ഫീൽഡ് ഔട്ട് ആയ നടന്മാർ” എന്ന പരിഹാസത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടർ,തന്റെ സോഷ്യൽ മീഡിയപേജിലൂടെയാണ് നടൻ തന്റെ ശക്തമായ പ്രതികരണം നൽകിയിരിക്കുന്നത്. “മരിക്കുന്നത് വരെ ഒരാൾ ഫീൽഡ് ഔട്ട് ആയി എന്ന് വിധി എഴുതാൻ പറ്റില്ല” എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.താരങ്ങളെ പരിസഹിച്ചുകൊണ്ടുള്ള വിഡിയോയ്ക്കു താഴെ നടൻ പ്രശാന്ത് അലക്സാണ്ടർ നല്‍കിയ മറുപടിയാണ് ഇത്. മലയാള സിനിമയിലെ ഫീല്‍ഡ് ഔട്ട് ആയ നടൻമാർ എന്ന അടിക്കുറിപ്പോടു കൂടിയ വിഡിയോയ്ക്ക് താഴെയാണ് പ്രശാന്തിന്റെ മറുപടി.

ഈ വീഡിയോയിൽ മണിക്കുട്ടൻ, കൈലാഷ്, ഭഗത് മാനുവല്‍, രജിത് മേനോൻ, മഞ്ജുളൻ, റോഷൻ, നിഷാൻ എന്നിവരടങ്ങുന്ന കുറച്ചു നടന്മാരുടെ പേരുകൾ നൽകിയിട്ടുണ്ട്, ഫഹദ് ഫാസിലിന്റെ വമ്പൻ തിരിച്ചുവരവടക്കം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് അലക്‌സാണ്ടർ കമന്റ് ചെയ്തിരിക്കുന്നത്. 2002 ൽ ഫീൽഡ് ഔട്ട് ആയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും, വിധിയോടും പോരാടി പാഷന്റെ പിന്നാലെ,
സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ, ന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികൾ ആണ്നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു.ഇതായിരുന്നു പ്രശാന്തിന്റെ മറുപടി.നടന്റെ ഈ മറുപടിക്ക് നിരവധിപേരാണ് കയ്യടിച്ചു കമെന്റായി രേഖപ്പെടുത്തുന്നത്.
View this post on Instagram











