
വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷക മനസിൽ ഇടം പിടിച്ച നടിയാണ് സ്‌മിനു സിജോ. സ്മിനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ അമ്മയുടെ അമ്മയെ എടുത്തു കൊണ്ട് വരുന്ന വീഡിയോയാണ് സ്മിനു പങ്കുവച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ഇതിന് വൈകാരികമായൊരു കുറിപ്പും വീഡിയോയ്‌ക്കൊപ്പം സ്മിനു പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്‌നേഹത്തിന്റെയും ഓര്‍മ്മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നുമില്ല.

എൻ്റെ അമ്മയുടെ അമ്മ . ഭൂമിയിൽ ആദ്യമായി എൻ്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ എൻ്റെ വല്യമ്മച്ചി , കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകൾ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിൻ്റെയും ഓർമ്മകളിൽ പകരം കൊടുക്കാൻ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല എൻ്റെ ബാല്യത്തിൽ അമ്മച്ചി എന്നെ എടുത്തു ..അമ്മച്ചിയുടെ വാർദ്ധക്യത്തിൽ അമ്മച്ചിയെ ഞാൻ എടുക്കുന്നു. ‘കർമ്മ എന്ന വാക്കിന് സ്നേഹത്തിൻ്റെ ഭാഷയിൽ ചെറിയ ഒരു ഓർമ്മ പെടുത്തൽ . ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആവട്ടെ നമ്മുടെ മാതാപിതാക്കൾ.
പിന്നാലെ നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ സ്മിനുവിനെ വിമര്‍ശിക്കുകയും ,പരിഹരിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്ക് നടി തന്നെ മറുപടിയും നല്‍കുന്നുണ്ട് , ‘ഇവള്‍ക്ക് തലക്കു ഓളം ആണ്’ എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ താരം പറഞ്ഞ മറുപടി. ‘നിങ്ങളുടെ വീട്ടിലെ ആരെയും അല്ലല്ലോ എടുത്തത് എന്റെ വല്യമ്മച്ചിയെ അല്ലെ’ എന്നായിരുന്നു. നല്ല അഭിനയം അടുത്ത അവാര്‍ഡ് നിങ്ങള്‍ക്ക് തന്നെ എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും സ്മിനു മറുപടി നല്‍കുന്നുണ്ട്. നിങ്ങളെ പോലെയാ എല്ലാരും എന്നു കരുതുന്നത് നിങ്ങളുടെ അഹങ്കാരം എന്നായിരുന്നു നടിയുടെ രണ്ടാമത്ത് മറുപടി.












