
തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ, ഒരു നടൻ എന്ന രീതിയിൽ മാത്രമല്ല മറ്റു മേഖലകളിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു, കുറഞ്ഞ വർഷത്തിനുള്ളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ധ്യാനിന്റെ മിക്ക ചിത്രങ്ങളും ബോക്സ്ഓഫീസിൽ പരാചയങ്ങളായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ താരം പറയുന്നത്, ഒരു നടൻ എന്ന നിലയിൽ ആ സിനിമകളെല്ലാം തനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ്.

ഒരിക്കൽ മമ്മൂട്ടി തന്നോട് അതിനെകുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള നടനാണ് മമ്മൂട്ടി,എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞത്, സിനിമകളിലെ എണ്ണത്തിൽ തന്റെ റെക്കോഡ് നീ തകർക്കുമോയെന്നാണ്. ധ്യാൻ പറയുന്നു, അതും കൂടാതെ അദ്ദേഹത്തിന്റെ നൻപകൽ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് സമയത്ത് എന്നോടൊരു കാര്യം പറഞ്ഞിരുന്നു. ഞാൻ അന്ന് അപ്പുറത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു.
താൻ മുൻപ് ചെയ്യ്ത അത്തരം കുഞ്ഞ് കുഞ്ഞ് സിനിമകളായിരിക്കാം ഒരു നടൻ എന്ന നിലയിൽ നമ്മളെ വളരാൻ സഹായിക്കുന്നത് എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത് കാരണം അദ്ദേഹം 1984 ൽ ഏകദേശം 35 സിനിമകളെങ്ങാനും ചെയ്തിട്ടുണ്ട്. ഏത് വർഷമാണെന്ന് കൃത്യമായി എനിക്കോർമയില്ല ധ്യാൻ പറയുന്നു. അന്നദ്ദേഹം അങ്ങനെ പറഞ്ഞത് , അദ്ദേഹം ചെയ്യ്ത സിനിമകളിൽ ചിലപ്പോൾ ഓടിയ സിനിമകൾ ഉണ്ടാവാം, വിജയമാവാത്ത ചിത്രങ്ങളുമുണ്ടാവാം. നമ്മൾ ചെയ്യുന്ന മോശം സിനിമകളായിരിക്കാം ഒരുപക്ഷെ ഏറ്റവും വലിയ പാഠം തന്നിട്ടുണ്ടാവുക, എന്നതാണ്, അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത് ധ്യാൻ പറഞ്ഞു.












