
പന്നിയിറച്ചി നല്ലതുപോലെ വേവിക്കാതെ കഴിച്ച യുവാവിനു ദാരുണാന്ത്യം. ഇന്ത്യൻ വംശജനായ പതിനെട്ടുകാരനാണ് മരണപ്പെട്ടത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തലയുടെ ഇടതുവശത്തു ഒരാഴ്ചയായി കടുത്തവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്.

സ്കാനിങ്ങിന് യുവാവിനെ വിധേയനാക്കി. എന്നാൽ സ്കാനിങ്ങിന്റെ ഇടയ്ക്കുവെച്ച് യുവാവ് ബോധരഹിതനായി. തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ പുഴു മുട്ടയിട്ട് അടയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. യുവാവിന് അതികഠിനമായ വേദന അനുഭവപ്പെട്ടത് തലച്ചോറിലേക്കുള്ള കോശങ്ങൾ ഇവ തിന്നുതുടങ്ങിയതിനാലാണ്.

ന്യൂസിലൻഡിലുള്ള മലയാളി കുടുംബം പന്നിയിറച്ചി കഴിച്ച് അബോധാവസ്ഥയിലായത് വർഷങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു.ഇടതുകണ്ണിലേക്കും പുഴു വ്യാപിച്ചത് മൂലം ചുവന്ന നിറത്തിലായിരുന്നു.

യുവാവ് പന്നിയിറച്ചി കഴിച്ചവിവരം മാതാപിതാക്കൾ തന്നെയാണ് ഡോക്ടറെ അറിയിച്ചത്. യുവാവിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.











