സിനിമയുടെ എല്ലാ മേഖലയിലും കൈവെക്കുന്ന മറ്റൊരു നടൻ ഇല്ല! കമൽഹാസനെ കുറിച്ച് ഉർവശി

കമല്‍ ഹാസനെ പോലെ സിനിമക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ താന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല, ഉർവശി

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ഉർവശി, ഇപ്പോൾ താരം നടൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് അതീവ ശ്രദ്ധ ആകുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്‍ ഹാസൻ, സിനിമയുടെ എല്ലാ മേഖലയിലും കൈ വെയ്ക്കുന്ന മറ്റൊരു നടനില്ലെന്നും ഉര്‍വശി കൂട്ടിച്ചേർത്തു. കമൽ ഹാസനെ പോലെ സിനിമയ്ക്ക് വേണ്ടി ഇത്രയധികം സമർപ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലാ. ഒരു സിനിമയില്‍ ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിന് ശേഷം അഭിനയിക്കാമെന്ന് ചിന്തിക്കുന്ന ആളാണ് അദ്ദേഹമെന്നും ഉര്‍വശി പറഞ്ഞു.

കമല്‍ ഹാസനെ പോലെ സിനിമക്ക് വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ താന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല. മൽ ഹാസൻ തന്റെ അഭിനയ കഴിവുകളിലൂടെയും സിനിമയ്ക്ക് നൽകുന്ന സമർപ്പണത്തിലൂടെയും പ്രശംസനീയനാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യൻ സിനിമയിലെ മികച്ച സൃഷ്ടികളിൽ പെടുന്നു ഉർവശി പറയുന്നു.

തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായുമൊക്കെയുള്ള കമല്‍ ഹാസനോടൊപ്പം തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചു, ഉർവശി പറയുന്നു അതേസമയം നടി തന്റെ പ്രിയ നടൻ ഭരത്  ഗോപി ആണെന്നും മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,