
നാടൻ സൗന്ദര്യ പരിചരണ വസ്തുക്കളിൽ ഒന്നാണ് തൈര്. മിക്ക വീടുകളിലും തൈര് സാധാരണ കാണാറുണ്ട്. ചൂടുകാലത്ത് മുഖസംരക്ഷണത്തിനായി തൈര് നമുക്ക് ഉപയോഗിക്കാം. ഇത് ചർമത്തിനും മുടിക്കും അനവധി ഗുണങ്ങൾ നൽകുന്നു. തൈറിന്റെ ആസിഡിക് സ്വഭാവം, തൈരിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകൾ എന്നിവ എന്നിവ മുഖം വൃത്തിയാക്കാനും, മൃദുവാക്കാനും, കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്നു. മുടിക്കും ചർമത്തിനും മികച്ചതാണ് തൈര്.
തൈര് കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്സ്
1.തൈര് ഒരു ഫേസ് കെയർ ആയി അപ്ലൈ ചെയ്യാം (Face Pack)
- മുഖത്തിന്റെ തിളക്കം കൂട്ടാൻ
- ഒരു ടേബിൾ സ്പൂൺ തൈരിൽൽ കുറച്ച് തേൻ ചേർത്ത് മുഖത്ത് ആപ്ലൈ ചെയ്യുക.
- 15-20 മിനിറ്റ് ശേഷം വെള്ളം കൊണ്ട് കഴുകി കളയുക.

2.തൈര് മോയ്സ്ചറൈസർ- വരണ്ട ചർമം (Dry skin moisturizer)
- തൈർ നേരിട്ട് മുഖത്ത് പുരട്ടുന്നത് വരണ്ട ചർമത്തിന് നല്ലതാണ് .
- തൈരിനോടൊപ്പം അല്പം ഒലിവ് ഓയിൽ ചേർത്ത് മുഖത്തു തേൽക്കുന്നത് ചർമത്തിൽ നനവ് നില
നിർത്താൻ സഹായിക്കുന്നു
3.മുഖകുരുവിന് പരിഹാരം
- 1 ടേബിൾ സ്പൂൺ തൈരിൽ 1 ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീർ ചേർത്ത് പിമ്പിളുകൾ ഉള്ള ഭാഗത്ത് പുരട്ടുക.
- ലാക്ടിക് ആസിഡ് ബാക്ടീരിയകളെ നിയന്ത്രിച്ച് പിമ്പിളുകൾ കുറയ്ക്കും.
- 10-15 മിനിറ്റ് കഴിഞ്ഞ് കഴുകുക.

4. ചർമത്തിന് തിളക്കം നൽകാൻ (Skin Whitening)
- തൈരിലേക്കു കുറച്ച് അരിപ്പൊടി ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. 10 മിനിറ്റ് ശേഷം കഴുകി കളയുക
- തൈരിൽ സ്കിൻ ബ്രൈറ്റനിംഗ് ഗുണമുണ്ട്.
5. മുടിക്ക് തിളക്കം കൂട്ടാൻ
- തൈരിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് തലയോട്ടിയിൽ ആപ്ലൈ ചെയ്യുക.
- 20-30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
- ഇത് മുടി തിളക്കമുള്ളതാക്കും.











