മീ ടൂ ആരോപണം നേരിടുന്ന അലൻസിയറിനൊപ്പം താൻ എന്തുകൊണ്ട് അഭിനയിച്ചു! വിമർശനത്തിന് മറുപടി പറഞ്ഞു പാർവതി തിരുവോത്ത്

കലാകാരനെയും കലയെയും രണ്ടായാണ് താനിപ്പോൾ കാണുന്നത്,പാർവതി തിരുവോത്ത്

സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായി തന്റെ നിലപാട് അറിയിക്കുന്ന ആളാണ് പാർവതി. എന്നാൽ ഈ അടുത്തിടെ നടിക്ക് നേരെ വിമർശനം വന്നു. മീ ടൂ ആരോപണം നേരിട്ട നടൻ അലൻസിയർ ലോപ്പസിനൊപ്പം ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ അഭിനയിച്ചതായിരുന്നു കാരണം. എന്നാൽ ഇപ്പോൾ പാർവതി ഈ വിമര്ശനത്തിനുള്ള മറുപടിയുമായി എത്തുകയാണ് ഒരു അഭിമുഖത്തിൽ. കലാകാരനെയും കലയെയും രണ്ടായാണ് താനിപ്പോൾ കാണുന്നത് എന്നാണ് നടി പറയുന്ന മറുപടി.

കൂടാതെ നടി പറയുന്നു, ആർട്ടിസ്റ്റും ആർട്ടും രണ്ടായി കാണാൻ ഇപ്പോൾ എനിക്ക് പറ്റും. ചിലരുടെ സിനിമകൾ കാണാതെ എനിക്ക് ജീവിക്കാം. അവർ ചെയ്ത പ്രവൃത്തി കാരണം അവരുടെ സിനിമ കാണാതിരിക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. എനിക്കത് നഷ്ടമായി തോന്നുന്നില്ല. ഒരു തരത്തിൽ അത് നീതിയായി തോന്നുന്നു. പക്ഷെ അതിനർത്ഥം നിലനിൽക്കാനുള്ള അവരുടെ അവകാശം ഞാൻ സെൻസർ ചെയ്യുന്നു എന്നല്ല. പ്രൊഡ്യൂസർ ഞാനായിരുന്നെങ്കിൽ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്റെ എംപ്ലോയർക്ക് ആരെ കാസ്റ്റ് ചെയ്യണമെന്നതിൽ ജോലി ചെയ്യുന്നയാളായ എനിക്ക് ഇടപെടാനാകില്ല.

ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത്. ഞാൻ അല്ലല്ലോ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ. പിന്നെ ഞാൻ മറുപടി പറയേണ്ട ആവശ്യമില്ലല്ലോ പാർവതി പറയുന്നു. കൂടാതെ തന്റെ ചില നിലപാടുകൾ കാരണം തനിക്ക് ചില അവസരങ്ങളും ഇല്ലാതായിട്ടുണ്ട് എന്നും നടി കൂട്ടിച്ചേർക്കുന്നു.