സിനിമ തന്റെയോ, തന്റെ കൂടെ നിൽക്കുന്നവരുടെയോ കുടുംബസ്വത്താണോ ? നിർമാതാവ് സുരേഷ് കുമാറിനെതിരെ നടൻ വിനായകൻ

അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും, മകളോടും പോയി പറഞ്ഞാ മതി,വിനായകൻ

എന്തും വെട്ടിത്തുറന്നു പറയുന്ന നടനാണ് വിനായകൻ, ഇപ്പോൾ നിർമാതാവ് ജി. സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ വിനായകൻ. സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോയെന്നാണ് വിനായകൻ ചോദിച്ചത്, കൂടാതെ അഭിനേതാക്കൾ സിനിമ നിർമിക്കണ്ടന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതി എന്നും,വിനായകൻ പറയുന്നു, താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് ഈ കാര്യം പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ.. സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ,

അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ,ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്ഹിന്ദ് എന്നായിരുന്നു വിനായകൻ പങ്കുവെച്ച കുറിപ്പ്.

അതേസമയം കഴിഞ്ഞ ദിവസം മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്   നടനും നിർമാതാവുമായ സുരേഷ് കുമാറും, മറ്റ് നിർമാതാക്കളും നടത്തിയ വാർത്താസമ്മേളനം ഏറെ ചർച്ചയായിരുന്നു.  പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളതെന്നും, കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും ,മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്.