മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കലഹിക്കുന്ന നടൻ മമ്മൂട്ടി! മമ്മൂട്ടിയെപ്പോലെ കലഹിക്കുന്ന മറ്റൊരു നടനുമുണ്ട്; രഞ്ജിപണിക്കർ പറയുന്നു

അത് എന്നെകൊണ്ട് പറ്റില്ലെടാ എന്ന് തന്നെ സോമേട്ടന്‍ പറയും, രഞ്ജി പണിക്കർ പറയുന്നു

മലയാള സിനിമയിൽ നടനും തിരക്കഥാകൃത്തുമായ ഒരു താരമാണ് രഞ്ജിപണിക്കർ, ഇപ്പോൾ താരം പറയുന്നത്, മലയാള സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ കലഹിക്കുന്ന നടൻ മമ്മൂട്ടി ആണെന്നാണ്, സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ കലഹങ്ങൾ ഉണ്ടാക്കുന്നതിൽ അദ്ദേഹം വളരെ പ്രശസ്തനാണ് , എന്നാൽ അദ്ദേഹത്തെ പോലെ കലഹിക്കുന്ന മറ്റൊരു നടനാണ് സോമൻ. സോമേട്ടന്‍ ഭയങ്കരമായിട്ട് കലഹിക്കുന്ന ആളായിരുന്നു. അത് എന്നെകൊണ്ട് പറ്റില്ലെടാ എന്ന് തന്നെ സോമേട്ടന്‍ പറയും, രഞ്ജി പണിക്കർ പറയുന്നു.

എന്നാൽ നമുക്ക് വേണ്ടത് അദ്ദേഹം എന്തെങ്കിലുമൊക്കെ ചെയ്ത് വാങ്ങിക്കും. അത് സ്‌നേഹം കൊണ്ടും കലഹം കൊണ്ടും വാശികൊണ്ടുമൊക്കെയാണ് നമ്മള്‍ സാധിച്ചെടുക്കുക. എന്നാൽ ഇതൊന്നും തന്നെ നമ്മള്‍ ആളുകള്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ല, അത് ബാധിക്കുന്നതല്ല. ഈക്കാര്യം അങ്ങോട്ടും ഇങ്ങോട്ടും അറിയാം. ഇതുപോലെയാണ് സുരേഷ് ഗോപിയും, സുരേഷ് ഗോപി ഭയങ്കരമായിട്ട് കലഹിക്കുകയും പിണങ്ങുകയും ഇറങ്ങി പോകുകയും ചെയ്യുന്ന ആളാണ്.

എന്നാൽ പിന്നീട് സുരേഷ് ഗോപി തിരിച്ചു വരുകയും ചെയ്‌യും, സോമൻചേട്ടൻ പിണങ്ങി ഡബ്ബിങ് തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്. എന്നിട്ട് കുറച്ച് കഴിയുമ്പോള്‍ വിളിക്കും ‘എടാ നമുക്കൊരു സിഗരറ്റ് വലിക്കാം’ എന്ന് ചോദിക്കും.അതെപ്പോഴും നല്ലതിന് വേണ്ടിമാത്രമാണ് രഞ്ജിപണിക്കർ പറയുന്നു.