ഒരുകാലത്ത് കോമഡി റോളുകൾ അക്സ്പറ്റ് ചെയ്തതാണ് തന്റെ വലിയ തെറ്റ്! അത് കാരണമാണ് താൻ ടെലിവിഷൻ രംഗത്തേക്ക് പോയത് ജഗദീഷ്

സ്വയം നന്നാക്കാന്‍ അവസരമെടുത്ത് നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്, ജഗദീഷ്

ഒരുകാലത്ത് കോമഡി റോളുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു,തുറന്നു പറഞ്ഞു നടൻ ജഗദീഷ്. കഥാപാത്രങ്ങളുടെ റൈറ്റിങ്ങും സംവിധാനവും ശരിയായില്ലെങ്കില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും നടൻ പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. പ്രൊജക്ട് നന്നായാല്‍ മാത്രമേ തങ്ങള്‍ക്കും രക്ഷയുള്ളൂവെന്നും ഇല്ലെങ്കില്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതേ കഥാപാത്രം തന്നെ പിന്നെയും ചെയേണ്ടിവരും. താൻ അത്തരം കഥാപാത്രങ്ങള്‍ അക്‌സപ്റ്റ് ചെയ്തതാണ് തന്റെ വലിയ തെറ്റ് ജഗദീഷ് പറഞ്ഞു.

സ്റ്റീരിയോടൈപ്ഡായി തന്നെ പലര്‍ക്കും തോന്നിയതിന് കാരണം താന്‍ തന്നെയാണ്,പിന്നീട് അതൊന്നും ചെയേണ്ട എന്ന് തോന്നിയിരുന്നു,അങ്ങനൊരു തോന്നലാണ് പിന്നീട് താൻ ടെലിവിഷൻ രംഗത്തേക്ക് തിരിയാനും കാരണം നടൻ പറഞ്ഞു. പക്ഷെ ടി വി രംഗത്തു നിന്നും തിരിച്ചു വന്നതിന് ശേഷമാണ് താൻ ലീലയും ,റോഷാക്കും പോലുള്ള സിനിമകള്‍ ചെയ്തത്. അത്തരം റോളുകള്‍ കിട്ടാന്‍ വേണ്ടി ചെറിയൊരു ഗ്യാപ്പെടുത്തത് തനിക്ക് ഗുണം ചെയ്‌തെന്നും ജഗദീഷ് പറഞ്ഞു.

ഗ്യാപ്പെടുക്കേണ്ടി വന്നാല്‍ ഗ്യാപ്പെടുക്കണ൦ , സ്വയം നന്നാക്കാന്‍ അവസരമെടുത്ത് നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും ഈ ഗ്യാപ്പ് എടുക്കുന്നത് പ്രായോഗികമാകില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ടൈപ്പ്ഡ് ആവുക എന്ന് പറയുന്നത് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ റൈറ്റിങ്ങും അതിന്റെ സംവിധനവും ശരിയായില്ലെങ്കില്‍ മാത്രമേ അങ്ങനെ സംഭവിക്കൂ. അതില്‍ മിസ്റ്റേക്ക് വന്നാല്‍ ടൈപ്പ്കാസ്റ്റ് ആവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ജഗദീഷ് പറഞ്ഞു.