ലവ് സ്റ്റോറിയായ ‘പൈങ്കിളി’വാലന്‍റൈൻസ് ദിനമായ നാളെ തീയറ്ററുകളിലെത്തുന്നു

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പൈങ്കിളി’ നാളെ മുതൽ തിയേറ്ററുകളിൽ എത്തുന്നു, ലവ് സ്റ്റോറിയായ ‘പൈങ്കിളി’വാലന്‍റൈൻസ് ദിനമായ നാളെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രം തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്നാണ് സൂചന. ചിത്രം വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് പ്രേക്ഷകരിൽ പ്രണയത്തിന്റെ ഹാർട്ട് അറ്റാക്ക് തീർക്കുമോ എന്നാണ് ഇനിയും കാത്തിരിക്കേണ്ടത്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉൾപ്പെടയുള്ള നിരവധി താരങ്ങൾ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആവേശം, രോമാഞ്ച൦ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യ്ത ജിത്തു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പൈങ്കിളിക്കുണ്ടു. ചിത്രത്തിൽ ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്.