
‘കണ്ണപ്പ’ 2025 ഏപ്രിൽ 25-ന് റിലീസ് ചെയ്യാനിരിക്കുകയാണ്. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ , പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യും.ഇപ്പോൾ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടൻ മോഹൻലാൽ വാങ്ങിച്ച പ്രതിഫലത്ത് കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചു.

മോഹൻലാൽ ‘കണ്ണപ്പ’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചുവെന്ന് ചിത്രത്തിലെ നായകൻ വിഷ്ണു മഞ്ചു വെളിപ്പെടുത്തി.മോഹൻലാൽ കിരാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മോഹൻലാൽ സാർ അദ്ദേഹത്തിന്റെ സ്റ്റാറ്റസ് പരിഗണിച്ചാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട ആവശ്യമില്ല, എങ്കിലും തന്റെ പിതാവ് മോഹൻ ബാബുവിനോടുള്ള സൗഹൃദവും സ്‌നേഹവും കൊണ്ടാണ് അദ്ദേഹം ഈ വേഷം സ്വീകരിച്ചതെന്ന് വിഷ്ണു പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോള്‍ എപ്പോഴാണ് ഞാന്‍ അവിടെ വരേണ്ടതെന്ന് എന്നാണ് അദ്ദേഹം ചോദിച്ചത് . അതും കൂടാതെ അദ്ദേഹം ഫ്‌ളൈറ്റ് ടിക്കറ്റും സ്വയം എടുക്കാമെന്ന് പറഞ്ഞുവെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാല്‍ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല. എന്റെ സഹോദരന്‍ പ്രഭാസിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്” എന്നാണ് വിഷ്ണു മഞ്ചു പറയുന്നത്.












