പൊട്ടിച്ചിരിക്കു പ്രാധാന്യം നൽകി കൊണ്ട് ‘പൈങ്കിളി’യുടെ ആദ്യ പ്രതികരണങ്ങൾ

ഈ ചിത്രത്തിൽ സജിൻ ഗോപുവിന്റെ അഭിനയം തകർത്തു എന്നും പ്രേക്ഷകർ പറയുന്നു

സജിൻ ഗോപു നായകനായി വന്ന ചിത്രമാണ് പൈങ്കിളി. അനശ്വര രാജനാണ് നായികയായി എത്തിയത്. ഫഹദിന്റെആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്‍ത വേഷപ്പകർച്ചകളിലൂടെ വിസ്‍മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണ് പൈങ്കിളി, ചിരിക്ക് പ്രാധാന്യം നല്‍കി എന്നാണ് പൈങ്കിളിചിത്രം കണ്ട പ്രേഷകരുടെ ആദ്യ പ്രതികരണങ്ങള്‍.ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്, ഈ ചിത്രത്തിൽ സജിൻ ഗോപുവിന്റെ അഭിനയം തകർത്തു എന്നും പ്രേക്ഷകർ പറയുന്നു. ശരിക്കും സിനിമ ഫുൾ കോമഡി എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.