ശാപമോക്ഷ൦ കഴിഞ്ഞു! പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘റാം’പുനർചിത്രീകരണം ആരംഭിക്കുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 2019ലാണ് അനൗണ്‍സ് ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ‘റാം’, 2020ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലംചിത്രം നിറുത്തിവെച്ചിരുന്നു , എന്നാൽ ലോക്ക് ടൗണിന് ശേഷം ചിത്രം വീണ്ടും പുനഃഷൂട്ടിങ് ആരംഭിച്ചിരുന്നു. ചിത്രീകരണം പകുതിയിലധികം തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യത മൂലം ഷൂട്ട് മുടങ്ങുകയും , പിന്നീട് റാം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു എന്ന പുതിയ വാര്‍ത്തയാണ് എത്തുന്നത് . ഈ വര്‍ഷത്തോടെ ചിത്രീകരണം അവസാനിക്കുമെന്നാണ് കരുതുന്നത്. ഏപ്രിലില്‍ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയും നവംബറില്‍ ബാക്കി ഭാഗം ചിത്രീകരിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം റാം തിയേറ്ററിലെത്തുമെന്നാണ്  റിപ്പോർട്ടുകൾ

ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് തൃഷയാണ്. മോഹന്‍ലാല്‍- തൃഷ കോമ്പോ ആദ്യമായി ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്, ചന്തുനാഥ്, പ്രാചി ടെഹ്ലാന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ, സംയുക്ത മേനോന്‍, സുമന്‍, ഷോബി തിലകന്‍ തുടങ്ങി വന്‍ താരനിര റാമില്‍ അണിനിരക്കുന്നുണ്ട്. അതേസമയ൦ ആറോളം രാജ്യങ്ങളിലായി നടക്കുന്ന കഥയാണ് റാമിന്റേത്.  വന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.