
തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് അമല പോള്‍. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് അമല പോൾ. ഇപ്പോൾ നടി നടൻ മോഹൻലാലിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാനുള്ള അവസര൦ തനിക്ക് ലഭിച്ചിരുന്നു. റണ്‍ ബേബി റണ്‍ , ലൈല ഒ ലൈല എന്നിവയായിരുന്നു ആ സിനിമകള്‍.പ്രത്യേകിച്ച്, റൺ ബേബി റൺ ഒരു വലിയ ഹിറ്റായതിനാൽ ആ സിനിമയിൽ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം അമലയ്ക്ക് ഒരുപാട് പ്രധാന്യമുള്ളതാണ്.

മോഹന്‍ലാലിന്റെ ഷൂട്ടിംഗ് സെറ്റിലെ പ്രകടനം, ക്യാരക്ടറിലേയ്ക്കുള്ള മിഴിവും പ്രൊഫഷണലിസവുംനല്ല അനുഭവങ്ങളായിരുന്നു എന്നാണ് അമല പറയുന്നത്. കൂടെ അഭിനയിക്കുന്നവരെക്കൂടി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നും വലിപ്പ ചെറുപ്പമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റവും ചുറുചുറുക്കും ചുറ്റിനും ഉള്ളവരിലേക്കും പകര്‍ന്നു കിട്ടു൦ , മോഹന്‍ലാലിനൊപ്പമുള്ള സെറ്റില്‍ ഏറ്റവും ചെറുപ്പം അദ്ദേഹത്തിനാണെന്നേ തോന്നുകയുള്ളൂവെന്നും അമല പോള്‍ പറയുന്നു.
ലാലേട്ടനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അക്കാര്യത്തില്‍ ഞാന്‍ ലക്കിയാണ്. കൂടെ അഭിനയിക്കുന്നവരെക്കൂടി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കും. ലാലേട്ടന്റെ അനുഭവ സമ്പത്തും അഭിനയ മികവുമൊക്കെയായി അദ്ദേഹത്തോട് സഹകരിച്ചിട്ടുള്ളതിൽ തനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞുവെന്നും അമല പോള്‍ പറയുന്നു.












