
രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി. ഈ ചിത്രത്തിൽ ഒരുപാട് ഗ്ലാമര്‍ രംഗങ്ങള്‍ ഉണ്ട് ,ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ടീസറില്‍ നിന്നുമെല്ലാം ഈ കാര്യം വ്യക്തമാണ്. എന്നാൽ ഈ ഒരു വേളയിൽ ആരാധ്യ മുൻപ് പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ ചർച്ച ആകുന്നത്, ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന ആയിരുന്നു ആ പ്രസ്താവന , എന്നാൽ തന്റെ പഴയ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്നാണ് നടി ആരാധ്യ ദേവി ഇപ്പോൾ പറയുന്നത്.

അന്ന് തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ട് എന്നുമാണ് നടി പറയുന്നത്. അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോള്‍സ് ചെയ്യില്ലെന്ന് പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുന്നതെന്ന് ഞാന്‍ ഇപ്പോൾ വിശ്വസിക്കുന്നു.
അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസ് അല്ലാത്ത കഥാപാത്രം.
എന്നാല്‍ വില്ലന്റെ സാങ്കല്‍പിക ലോകത്തില്‍ അയാളുടെ ഫാന്റസിയില്‍ കരുതുന്നത് ഈ കുട്ടിയൊരു സെക്‌സി ഗേള്‍ ആണെന്നാണ്. അത് കാണിക്കുന്നതിനായി മാത്രം ചില ഗ്ലാമറസ് രംഗങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടി വന്നു , അതുകൊണ്ടു അന്ന് ഞാൻ പറഞ്ഞ വാക്കുകളിൽ പശ്ചാത്തപിക്കുന്നില്ല,ആരാധ്യ ദേവി പറയുന്നു.












