കോമഡി ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകികൊണ്ട് ബാബു ആന്റണി,നരേൻ,ബൈജു സന്തോഷ്, റംസാൻ, ജീവ, യോഗ് ജപീ എന്നിവർ ഒന്നിക്കുന്ന ‘സാഹസം’ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

എല്ലാ പ്രേഷകർക്കും  ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ  തന്നെയാണ് സാഹസം

21 ഗ്രാമ്സ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം, ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് , റിനിഷ് KN (ഫ്രണ്ട് റൊ പ്രോഡക്ഷൻസ് ) നിർമ്മിക്കുന്ന “സാഹസം “ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പൂർണ്ണമായും കോമഡി ,ആക്ഷൻ രംഗങ്ങൾക് പ്രാധാന്യം നൽകി iT ബാക്ഗ്രൗണ്ടിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി ഇൻഫോപാർക് പരിസരങ്ങളിൽ പുരോഗമിക്കുകയാണ്, ഈ ചിത്രത്തിൽ ബാബു ആന്റണി, ബൈജു സന്തോഷ്‌, നരേൻ , റംസാൻ, ജീവ, യോഗ് ജപീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഇവരെ കൂടാതെ ചിത്രത്തിൽ ഒരു വലിയ താര നിരതന്നെ അണിനിരക്കുന്നു, അജു വർഗീസ്, മേജർ രവി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി അഭിനയിച്ചിട്ടുണ്ട്.

വിഷുൽസിനു ഏറെ പ്രാധാന്യം നൽകി കൊണ്ട് ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ  ക്യാമറ കൈകാര്യം ചെയ്യുന്നത് ‘ഹണി ബീ’, ‘ബാഡ് ബോയ്സ് ”എബ്രഹാമിന്റെ സന്തതികൾ’ എന്ന  ഹിറ്റ്‌ ചിത്രങ്ങൾക് ക്യാമറ ചലിപ്പിച്ച ആൽബി ആന്റണി ആണ്. ഈ ചിത്രത്തിൽ ഓഡിഷന്റെ ഭാഗമായി നിരവധി  പുതുമുഖങ്ങൾക്കും  അവസരം നൽകിയിട്ടുണ്ട് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.അതുപോലെ  ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സുനിൽ ആണ് ചിത്രത്തിന്റെ ആർട്ട്‌ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.

കോമഡിക്കൊപ്പം തന്നെ ആക്ഷൻ രംഗങ്ങൾക്കും വളരെ പ്രാധാന്യം നൽകി നിർമ്മിക്കുന്ന  ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫർ  ആയി മലയാളത്തിൽ ടർബോ, A R M എന്നീ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്ത ഫീനിക്സ് പ്രഭു ആണ്.  മന്ദാകിനിയിലൂടെ മലയാളികൾക്ക് ഹിറ്റ്‌ സോങ് സമ്മാനിച്ച ബിബിൻ അശോക് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.ഒട്ടേറെ പുതുമകൾ നിറഞ്ഞ ഈ ചിത്രം ,എല്ലാ പ്രേഷകർക്കും  ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ  തന്നെയാണ്,  ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ആയ ലമ്പോർഖിനിയുടെ കാർ ശേഖഹരണങ്ങളിൽ ഒന്നായ HURACANE STETRATTO മോഡൽ കാറിന്റെ ചിത്രീകരണ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ അണിയറപ്രവർത്തകർ  പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, സ്റ്റിൽ ഫോട്ടോ ഷൈൻ, മേക്കപ്പ് – സുധി കട്ടപ്പന, വസ്ത്രാലങ്കാരം – അരുൺ മനോഹർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ മാസം IMA ഹാളിൽ നടത്തിയ പൂജയോടെയായിരുന്നു സാഹസത്തിന്റെ  നിർമാണപ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്.