ലോകത്തുള്ള എല്ലാവരും ആരാധിക്കുന്നത് ഷാരൂഖാനെ ആണെന്ന് ധരിച്ചു ഞാൻ ആദ്യമൊക്കെ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു, സൈജു കുറിപ്പ്

ഷാരുഖ് ഖാൻ ചെയ്യുമ്പോൾ അത് രസമാണ് നമ്മൾ അത് കോപ്പി ചെയുമ്പോൾ ഒട്ടും രസമില്ല

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തപ്പെട്ട നടനാണ് സൈജു കുറിപ്പ്, ഇപ്പോൾ താരം സിനിമയിലേക്ക് വന്ന സമയത്ത് കടുത്ത ഷാരൂഖ് ഖാൻ ഫാനായ താൻ അദ്ദേഹത്തിന്റെ പല എക്സ്പ്രഷൻസ് തന്റെ രണ്ട് സിനിമയിൽ ചെയ്തു നോക്കിയിരുന്നെന്നും എന്നാൽ പിന്നീട് അത് അരോചകമായി തോന്നിയെന്നും തുറന്നു പറയുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. ഞാൻ ഷാരൂഖ് ഖാൻ ഫാനായിരുന്നു. ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് അഭിനയിച്ച ഒന്ന് രണ്ട് സിനിമകളിൽ ഷാരൂഖ് ഖാനെ പോലെ ചെയ്യാൻ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു.

എന്നാൽ ഞാൻ സിനിമയുടെ പേര്  പറയില്ല എന്നാണ് നടൻ പറയുന്നത്. എനിക്ക് തന്നെ അത് വലിയ അരോചകമായി തോന്നി. അതിന്റെ ആവശ്യമില്ലായിരുന്നു സത്യത്തിൽ. ഷാരുഖ് ഖാൻ ചെയ്യുമ്പോൾ അത് രസമാണ് നമ്മൾ അത് കോപ്പി ചെയുമ്പോൾ ഒട്ടും രസമില്ല. അന്ന് സിനിമയിൽ തുടരണം എന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഞാൻ വിചാരിച്ചു വച്ചിരുന്നത് ലോകത്തുള്ള എല്ലാവരും ഷാരുഖ് ഖാന്റെ ഫാൻ ആണെന്നും പുള്ളിയുടെ എന്തെങ്കിലും ഒന്ന് ഇവിടെ ചെയ്താൽ അത് ഏൽക്കുമായിരിക്കും എന്നുമായിരുന്നു,

എന്നാൽ തന്റെ  അമ്മയുടെ ചില എക്സ്പ്രഷൻ താൻ  കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും, അല്ലാതെ അറിയപ്പെടുന്ന ഒരു നടനെയൊന്നും അങ്ങനെ ചെയ്യാറില്ല എന്നും നടൻ പറയുന്നു അതുപോലെ ഞാൻ അങ്ങനെ ആരെയും കോപ്പി ചെയ്യാൻ നോക്കാറില്ല. സാധാരണയായി നമ്മൾ കാണുന്ന ആളുകളെ കോപ്പി ചെയ്യാൻ ശ്രമിക്കാറുണ്ട് സൈജു കുറിപ്പ് പറഞ്ഞു.