
നല്ല സിനിമകളാണെങ്കില്‍ അവ തീയേറ്ററില്‍ വിജയിക്കാറുണ്ടെന്നും അതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു മഴപോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ടെന്നും അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടതെന്നും, നടൻ പറയുന്നു. കൊച്ചിയിൽ തന്റെ പുതിയ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രശ്നത്തെ സംബന്ധിച്ചു പറയുകയാണ് നടൻ.നല്ല സിനിമകളുണ്ടെങ്കില്‍, അതിൽ ക്വാളിറ്റി കണ്ടന്റ് ഉണ്ടെങ്കില്‍ ആള്‍ക്കാരെ പിടിച്ചിരുത്താന്‍ കഴിയുമെങ്കില്‍ അത്തരം സിനിമകളെല്ലാം വിജയിക്കുകയും അതിന്റെ ഗുണം എല്ലാവർക്കും ലഭ്യമാകുകയും ചെയ്‌യും താരം പറഞ്ഞു.

നല്ല സിനിമകളാണെങ്കില്‍ അവ തീയേറ്ററില്‍ വിജയിക്കാറുണ്ട്. താനും പല സിനിമകളുടേയും നിര്‍മാണ പങ്കാളിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മഴപോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ട്, അപ്പോൾ അതിന് മറികടക്കാനുള്ള മാര്ഗമാണ് കണ്ടെത്തേണ്ടത്. ഇനിയും ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടക്കാനായി ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഓടിച്ച് കാണിച്ചാല്‍ മതിയെന്നും കുഞ്ചാക്കോ ബോബന്‍ തമാശ രൂപേണ പറഞ്ഞു.
അതേസമയം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യ്ത കുഞ്ചാക്കോ ബോബൻ ചിത്ര൦ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ആദ്യം ദിനം തന്നെ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴാപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.












