
നടി മഞ്ജു വാര്യരുമായി തനിക്ക് നല്ല ബന്ധമാണ്, ജീജ സുരേന്ദ്രൻ പറയുന്നു, ഇപ്പോൾ ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ നടി ജീജ സുരേന്ദ്രൻ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ദിലീപ് എന്റെ ഇഷ്ട നടനാണ്. ഒരിക്കല്‍ പോലും മഞ്ജു ദിലീപിനെ കുറിച്ച് മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അതാണ് ഞാന്‍ പറയുന്നത്, പെണ്ണായാല്‍ മഞ്ജുവിന് പോലെ ആകണമെന്ന്. ഇപ്പോൾ എവിടെ നോക്കിയാലും ഡൈവോഴ്സ് അല്ലെ, എന്നാൽ മീനാക്ഷിയുടെ നാവിൽ നിന്നും ഇതുവരെയും ആർക്കെങ്കിലും എന്തെങ്കിലും കിട്ടിയോ. അതാണ് മഞ്ജു വാര്യര്‍, ജീജ പറയുന്നു.

ഒരു യൂട്യൂബര്‍ വിവാഹ മോചനത്തിന്റെ കാരണം മഞ്ജുവിനോട് ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞത്, ‘മനസ്സിന് സന്തോഷം തരാത്ത കാര്യങ്ങള്‍, നമ്മളത് പറയാന്‍ പാടില്ല. അതല്ലേ ശരി. അത് സ്വകാര്യ ദുഃഖമായി അവിടെ ഇരുന്നോട്ടെ. അത് ഞാന്‍ പറയാന്‍ തയ്യാറല്ല’ എന്നാണ്, മഞ്ജുവിന്റെ ആ സ്ഥാനത്ത് വേറൊരാള്‍ ആയിരുന്നെങ്കില്‍ എന്തൊക്കെ പറയുമായിരുന്നു.
പെണ്‍മക്കള്‍ക്ക് അച്ഛനോട് വല്ലാത്ത ഒരു സ്‌നേഹമാണ്. അതിപ്പോള്‍ എന്റെ വീട്ടില്‍ ആണെങ്കിലും, അങ്ങനെയാണ് , അതുപോലെയാണ് മീനാക്ഷിയ്ക്ക് ദിലീപ്. മീനാക്ഷിയെ വേദനിപ്പിക്കാന്‍ മഞ്ജു തയ്യാറല്ല. അമ്മയോടൊപ്പം നില്‍ക്കണം എന്ന് പറഞ്ഞ് മഞ്ജു മോളെ നിര്‍ബന്ധിച്ച് കൂടെ നിര്‍ത്തിയാല്‍ അവള്‍ വേദനിക്കും എന്ന് മഞ്ജുവിന് അറിയാം. കുഞ്ഞു പ്രായമാണ്, മീനാക്ഷിയ്ക്ക് അമ്മയെക്കാള്‍ കൂടുതല്‍ സന്തോഷം കിട്ടുന്നത് അച്ഛനൊപ്പമാണ്, മകളെ പിരിയുന്ന വേദന മഞ്ജുവിന് ഉണ്ടെങ്കിലും, തന്റെ വേദന സഹിച്ചാണ് മകളുടെ ഇഷ്ടത്തിനൊപ്പം മഞ്ജു നിന്നത്, ജീജ പറഞ്ഞു.












