ഇനിയും മലയാളത്തിൽ ഭാര്യയെ പുകഴ്ത്തി എത്ര പാട്ട് വന്നാലും ഇതുപോലൊരു പാട്ട് ഇനിയും ഉണ്ടാകില്ല! ഭാര്യ ആയിരിക്കുമ്പോൾ ഒരു സന്തോഷം തരുന്ന പാട്ട് തന്നെയാണ് ഇത്; റിമി ടോമി

യേശുദാസ് പാടിയ പാട്ട് അന്നും ഇന്നും, മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്,

ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകളാണ് തൊണ്ണൂറുകള്‍ വരെയുള്ള പാട്ടുകള്‍, ഒരു തവണ കേട്ടാല്‍ തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു ആ കാലത്ത് പാട്ടുകൾ. അങ്ങനെ ഒരു പാട്ടിനെ കുറിച്ചാണ് ഇപ്പോള്‍ റിമി ടോമി പറഞ്ഞിരിയ്ക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗിര്‍ സീസണ്‍ 5 ല്‍ ആണ് റിമി ഈ പാട്ടിനെ കുറിച്ച് പറയുന്നത് . മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ഭാര്യാ സോങ് ആണ്. ‘പൂമുഖ വാതുക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ എന്ന പാട്ട്.

ഒരുപാട് ഭാര്യമാരെ സന്തോഷിപ്പിച്ച പാട്ടാണ് ഇത്, ഭാര്യയെ വര്‍ണിച്ചുകൊണ്ട്, ഇത്രയും സിംപിളായ വരികളിലൂടെ ഇത്രയും അര്‍ത്ഥമുള്ള പാട്ട് ഒരുപക്ഷേ മലയാളത്തില്‍ വേറെയില്ല. ഏതൊരു ഭാര്യയും ഭര്‍ത്താവ് ഇത് പാടിക്കൊടുത്താല്‍, അല്ലെങ്കില്‍ ഏതൊരു ഭാര്യയും സ്വന്തമായി ഈ പാട്ട് കേള്‍ക്കുമ്പോള്‍ അത്രയും സന്തോഷിക്കും. തങ്ങള്‍ക്ക് വേണ്ടി എഴുതിയ പാട്ട് എന്ന് ഓരോ ഭാര്യയും ചിന്തിയ്ക്കും. ഇനിയെത്ര ഭാര്യാ പാട്ട് വന്നാലും ഇതിനെ വെല്ലാന്‍ പറ്റില്ല റിമി പറഞ്ഞു.

അതേസമയം സുഹാസിനിയും, മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘രാക്കുയിലിന്‍ രാഘസദസ്സില്‍’ എന്ന ചിത്രത്തിലെ പാട്ടാണ് പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ എന്ന ഗാനം. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് എംജി രാധാകൃഷ്ണനാണ് ഈണം നല്‍കിയത്. യേശുദാസ് പാടിയ പാട്ട് അന്നും ഇന്നും, മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്,