
മമ്മൂട്ടിയെ നായകനാക്കി നടൻ ജഗദീഷ് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതായുള്ള വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ആ ചിത്രം ജഗദീഷ് ഉപേക്ഷിക്കുകയായിരുന്നു, ഇപ്പോൾ അതിന് കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്.മമ്മൂക്കയെ വെച്ച് സിനിമ ചിന്തിച്ചത് തെറ്റായി പോയെന്ന് നടൻ ജഗദീഷ്. അത് നടന്നിരുന്നേൽ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെ, ജഗദീഷ് പറയുന്നു. കൂടാതെ ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും ജഗദീഷ്, പറയുന്നു.

ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെ, ആ ചിത്രം എനിക്കൊരു ദുസ്വപ്നം ആയിരുന്നു.അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നും ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും ജഗദീഷ് പറയുന്നു. അതൊരിക്കലും ഒരു നല്ല ചലച്ചിത്രമാകുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ബജറ്റ് കൂടിയതിന്റെ പേരിലാണ് ആ സിനിമ സത്യത്തില്‍ ഉപേക്ഷിച്ചത്.
അന്ന് ഉപേക്ഷിച്ച ആ പ്രൊഡ്യൂസറിന്റെ തീരുമാനത്തിന്റെ കൂടെയാണ് ഞാന്‍. അന്നത്തെ രീതിയില്‍ അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. ഒരിക്കലും മമ്മൂക്കക്ക് പറ്റിയ ഒരു കഥ ആയിരുന്നില്ല ആ ചിത്രത്തിന്റെ. അതുപോലെ ഡയറക്ഷന്‍ എന്നത് എന്റെ പാഷനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഞാന്‍ അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് പിന്നെ ചിന്തിക്കാതിരുന്നത്. ഇനി ഭാവിയില്‍ എന്നെ സംവിധായകനായി കാണേണ്ട നിര്‍ഭാഗ്യം പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം, ജഗദീഷ് പറഞ്ഞു.












