
പ്രേക്ഷകർ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’, ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ പ്രിയദർശിനി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് നടി മഞ്ജുവാര്യരാണ്, ഇപ്പോൾ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന് കുറിച്ചും മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച ക്യാരക്ടറുകളിലൊന്നാണ് പ്രിയദര്‍ശിനി രാംദാസ്, ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസ് എമ്പുരാന് എത്തുമ്പോഴും പ്രിയദര്‍ശിനി ആയി എത്തുന്നുണ്ട്,നടി പറയുന്നു.

അതുപോലെ എന്റെ ഫേവറൈറ്റ് സംവിധായകരുടെ ലിസ്റ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ രാജുവിന്റെ പേരും കാണും എന്നാണ് പൃഥ്വിരാജിന് കുറിച്ച് മഞ്ജുവാര്യർ പറയുന്നത്. കൂടാതെ പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. ലൂസിഫറിലും ,എമ്പുരാനിലും ജോലി ചെയ്തവരെല്ലാം ഇതേ പറയുള്ളൂ. അത്രയും കംഫര്‍ട്ടബിളായാണ് എല്ലാവരും ജോലി ചെയ്തത്. എന്ത് വേണം എന്നതിനേക്കാളുപരി എന്ത് വേണ്ട എന്ന കാര്യത്തില്‍ നല്ല ക്ലാരിറ്റിയുണ്ട് രാജുവിന്. രാജുവില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്വാളിറ്റിയാണ് ഇത്.
അദ്ദേഹം നല്ല കോണ്‍ഫിഡന്‍സോടെയാണ് ഓരോന്നും ചെയ്യുന്നത്. അങ്ങനെയുള്ളൊരു ഡയറക്ടറുടെ കൂടെ ജോലി ചെയ്യുന്നത് ഏതൊരു ആര്ടിസ്റ്റിനും സന്തോഷമുള്ള കാര്യമാണ്. രാജു പറയുന്നത് ചെയ്യാന്‍ ശ്രമിച്ചാല്‍ മതി, ഞങ്ങള്‍ക്ക് ജോലി എളുപ്പമാണ്. ഞാനൊഴികെ ബാക്കി എല്ലാവര്ക്കും വിദേശത്തായിരുന്നു ഷൂട്ടിംഗ്. ഇനി എവിടെയും പോവാന്‍ ബാക്കിയില്ല അവരൊക്കെ. എന്റെ ഭാഗങ്ങളെല്ലാം കേരളത്തിലാണ് ഷൂട്ട് ചെയ്തതെന്നും മഞ്ജു പറയുന്നു.












