സിനിമയിൽ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമെങ്കിൽ നന്മ കണ്ടാലും സ്വാധീനിക്കേണ്ടേ! സിനിമയിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ? ഈ വിഷയത്തെ കുറിച്ച് ജഗദീഷ്

മാര്‍ക്കോയിലെ ജഗദീഷിന്റെ കഥാപാത്രമായ ടോണി ഐസക്കാണ് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നത് , ജഗദീഷ് എന്ന വ്യക്തി അല്ല

സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമയിൽ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നത് എന്നാല്‍ എത്ര പേര്‍ ആ സിനിമ കണ്ട് ഗാന്ധിയിസം സ്വീകരിച്ചു, ജഗദീഷ് ചോദിക്കുന്നു. ഇപ്പോൾ പ്രേക്ഷകർ സിനിമയിലെ വയലൻസ് കണ്ടാൽ അതവരെ സ്വാധീനിക്കുമെങ്കിൽ എന്തുകൊണ്ട് സിനിമയിലെ നന്മ കണ്ടാൽ സ്വാധീനിക്കാത്തത് , സിനിമയിലെ നടൻ അല്ല കഥാപാത്രമാണ് വയലൻസിന് കൂട്ടുനിൽക്കുന്നത് , ജഗദീഷ് പറയുന്നു.

മാര്‍ക്കോ എന്ന സിനിമയിലെ ജഗദീഷിന്റെ കഥാപാത്രമായ ടോണി ഐസക്കാണ് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നതെന്നും ജഗദീഷ് എന്ന വ്യക്തി ഇതുവരെ വയലന്‍സിനെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചിട്ടില്ല എന്നും നടൻ പറയുന്നു.  ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് ആ സിനിമയിൽ വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ.

ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ച ആളല്ല . ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളത് .അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം പ്രേക്ഷകർ  സ്വീകരിക്കുന്നത്, അപ്പോൾ സിനിമയിലെ വയലൻസ് സ്വീകരിക്കുന്ന ആൾ എന്തുകൊണ്ട് സിനിമയിലെ നന്മ കണ്ടു സ്വീകരിക്കാത്തത്, ജഗദീഷ് പറയുന്നു.