
മമ്മൂട്ടിയെ കുറിച്ച് പലപ്പോഴും പ്രേക്ഷകർ കേൾക്കാറുള്ളത് അദ്ദേഹം വലിയ ദേഷ്യക്കാരൻ ആണെന്നും എന്നാൽ ചിലപ്പോൾ അദ്ദേഹം കൂൾ ആയിരിക്കുമെന്നൊക്കെയാണ്, ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചു നടൻ ബിജു പപ്പൻ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മമ്മൂക്കക്ക് ഒരാളെ ഇഷ്ടമാകണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി തനിക്ക് കുറെ പണമുണ്ടെന്നെല്ലാം പറഞ്ഞിട്ട് ഒരു കാര്യവുമില്ല, മറിച്ച് അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം കണ്ടുവെന്നും, ഏറ്റവും ഇഷ്ടം മമ്മൂട്ടിയെ ആണെന്ന് യന്നൊക്കെ പറഞ്ഞാൽ മതിയാകും ബിജു പപ്പൻ പറയുന്നു.

അതുപോലെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരാളെ അടുത്ത് ഇരുത്തുകയും ,അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൊടുക്കുകയും ചെയ്താല്‍ അയാളെ അദ്ദേഹത്തിന് ഇഷ്ടമായെന്ന് മനസിലാക്കാ൦ , ഭക്ഷണം കഴിക്കുന്ന സമയത്ത് കൂടെ ഒരാളെ ഇരുത്തുകയും ആ ആളിന് പുള്ളി കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കുറച്ചു എടുത്തു കൊടുക്കാനും പറയാണെങ്കില് അവന് ഏറ്റവും വലിയ ഭാഗ്യവാന് ആണ്. കാരണം പുള്ളിക്ക് അത്രയും അടുപ്പമുള്ള ആളുകൾക്ക് മാത്രമാണ് അങ്ങനെ ചെയുക.
അതുപോലെ പുള്ളി ഇരിക്കുന്ന സ്ഥലത്ത് ആ ആളിനെ വിളിച്ച് വരുത്തും, എന്നിട്ട് ഇരിക്ക്, എന്തൊക്കെ വിശേഷങ്ങള്‍ എന്നെല്ലാം പറഞ്ഞാല്‍, അയാളെ ബോധിച്ചു എന്ന് മനസിലാകും. അല്ലാതെ മമ്മൂക്കയുടെ മുന്നില്‍ വന്നിട്ട് എനിക്ക് 50 പ്ലെയിന്‍ ഉണ്ട്, അതുണ്ട്, ഇതുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. തനിക്ക് ദുബായില്‍ മറ്റേതുണ്ട് എന്നെല്ലാം പറഞ്ഞാല്‍ മമ്മൂക്ക പോകാന്‍ പറയും, ബിജു പപ്പൻ പറഞ്ഞു.












