
ജീവിതത്തിൽ പല ഘട്ടങ്ങൾ നേരിടേണ്ടി വന്ന നടിയാണ് ശാന്തി കൃഷ്ണ, നടിയുടെ ജീവിതത്തിൽ രണ്ടു വിവാഹങ്ങൾ ആയിരുന്നു നടന്നിരുന്നത്, എന്നാൽ രണ്ട് വിവാഹ ബന്ധങ്ങൾ പിരിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി ഒരു അഭിമുഖത്തിൽ. നടൻ ശ്രീനാഥായിരുന്നു ആദ്യ ഭർത്താവ്.എന്നാൽ ആ ബന്ധം അധിക നാൾ മുന്നോട്ട് പോയിരുന്നില്ല, അതിനു ശേഷം നടി സദാശിവ ബജോർ എന്ന ആളെ വിവാഹം കഴിച്ചു, 2016 ൽ ഈ ബന്ധവും പിരിഞ്ഞു.

എന്റെ സഹോദരൻ ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോൾ എന്റെ മക്കളോട് പറഞ്ഞു . നിങ്ങൾ നിങ്ങളുടെ അമ്മയിൽ നിന്ന് പഠിക്കണം. അവളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചെന്ന് നിങ്ങൾക്കറിയില്ല. അവൾ അവളുടെ ചിരി കളഞ്ഞില്ല. നിങ്ങൾ അവളിൽ നിന്ന് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ സ്പർശിച്ചു നടി പറയുന്നു, ആദ്യ വിവാഹം 19 വയസിലായിരുന്നു. തെറ്റായ തീരുമാനമായിരുന്നു.ഇരുപതുകൾ വിവാഹ ജീവിതത്തിൽ പോയി. മുപ്പതുകളിൽ മറ്റൊരു വിവാഹം ചെയ്തു. അതും തെറ്റായ തീരുമാനമായിരുന്നു. പക്ഷെ രണ്ട് മക്കളെ ദെെവം തന്നു.
ആദ്യ വിവാഹബന്ധം തകർന്നതിനാൽ രണ്ടാം വിവാഹം തകരരുതെന്നായിരുന്ന എന്റെ മനസിൽ.പക്ഷെ അതും തകർന്നു.രണ്ടാം വിവാഹ ജീവിതത്തിൽ ഞാൻ വീട്ടമ്മയായിരുന്നു. വരുമാനം ഇല്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വളരെ മോശമായാണ് ഞാൻ മനസിലാക്കിയത്. എന്റെ ഐഡന്റിറ്റിയേ അക്കാലത്ത് പോയി. തുടക്കത്തിൽ വിവാഹ ജീവിതം നന്നായി പോയി. പിന്നീട് ഒരു വ്യക്തിയെന്ന നിലയിൽ എനിക്കെന്നെ നഷ്ടപ്പെട്ടു. ജീവിതത്തിലെ വളരെ മോശം സമയമായിരുന്നു അത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഇതാണല്ലോ സ്വാതന്ത്ര്യം എന്ന് തിരിച്ചറിഞ്ഞത്. തെരഞ്ഞെടുക്കുന്ന പങ്കാളി നമ്മളെ ബഹുമാനിക്കണം. ഇത് മകളോട് താൻ പറഞ്ഞിട്ടുണ്ടെന്നും, നടി പറയുന്നു.












