
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത മാത്രമാണ് ഉള്ളത്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറയുന്നു, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് ഈ കാര്യത്തിൽ പ്രവര്‍ത്തിക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ ഇത്ര പിശുക്ക് കാണിക്കുന്നത് ഈ കാര്യത്തിൽ എന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ദുരന്തബാധിതരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ എട്ടുമാസമായിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം. വയനാട് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്നായിരുന്നു ശരിക്കും കോണ്‍ഗ്രസിന്റെ നിലപാട്.
എന്നാല്‍ സര്‍ക്കാര്‍ അവിടെയിപ്പോഴും ഉത്തരവാദിത്തബോധമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ,വേണുഗോപാല്‍ പറഞ്ഞു.വയനാട് ദുരന്തത്തില്‍ രാഷ്ട്രീയം വേണ്ട എന്ന നിലപാടിൽ ആയിരുന്നു, ദുരന്തത്തില്‍ പെട്ട ആളുകളെ ഉപയോഗിച്ച് രാഷ്ട്രീയ വിലപേശലിന് നില്‍ക്കരുത് എന്നായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ,യുഡിഎഫിന്റെയും നിലപാട്, എന്നാൽ സംസ്ഥാന സർക്കാർ ദുരന്ത ബാധിതരുടെ കാര്യത്തിൽ ഒച്ചിഴയുന്ന വേഗത കാണിക്കുന്നു, ഇത് കണ്ടിരിക്കാൻ കഴിയുന്നില്ല. ദുരന്തം കഴിഞ്ഞിട്ട് എട്ടുമാസമായിട്ടും വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് ഈ കാര്യത്തിൽ പ്രവര്‍ത്തിക്കുന്നത് , അതാണ് ,കെ സി വേണുഗോപാൽ പറയുന്നു.











