
കേരളത്തിൽ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കിൽ എസ് എഫ് ഐ പിരിച്ചുവിടേണ്ടി വരും, എസ്എഫ്ഐ മയക്കു മരുന്ന് മാഫിയയായി പ്രവർത്തിക്കുന്നു, വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല.കൂടാതെ 9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കുമരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ ആണ്. ഇതിന്റെ വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും.അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത് , രമേശ് ചെന്നിത്തല പറഞ്ഞു.
അതുപോലെ എസ്എഫ്ഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരെയും ,വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതും, കലാലയങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതും ഈ എസ്എഫ്ഐയാണ്. ലക്കും ലഗാനുമില്ലാതെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സിപിഐഎമ്മിനും, സര്‍ക്കാരിനും എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? രമേശ് ചെന്നിത്തല ചോദിക്കുന്നു.
അതുകൂടാതെ എസ്എഫ്ഐ എന്ന സംഘകടന നടത്തുന്ന പ്രവർത്തനങ്ങൾ തടയാൻ സിപിഐഎം തയ്യാറാകുന്നില്ല രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിദ്ധാർത്ഥൻ്റെ കൊലപാതകത്തിനും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്ഐ ആണ്. ആ സംഘടനക്ക് രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്തുന്നത് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.











