
ലഹരിക്കേസിലെ കുറ്റവാളികളുടെ മതം സംബന്ധിച്ച് പഴയ സിമി പ്രവര്‍ത്തകനും ,മുന്‍ മന്ത്രിയും ,എംഎല്‍എയുമായ കെടി ജലീല്‍ പറഞ്ഞത് തന്നെയാണ് താനും, പാല ബിഷപ്പും പറഞ്ഞതെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ് പറയുന്നു. തന്നെ അകത്താക്കാനും ,ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്. കെ ടി ജലീലിന്റെ മദ്രസ പരാമർശത്തിൽ വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് പി സി ജോർജ്, തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിഷയത്തെ സംബന്ധിച്ചു കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പഴയ സിമി പ്രവര്‍ത്തകനും, മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി. അയാള്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പാലാ രൂപത അധ്യക്ഷന്‍ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകള്‍ക്കു മുന്‍പ് പറഞ്ഞത്. ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ. അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്. ജനങ്ങള്‍ എന്തൊക്കെ അറിയരുതെന്നു അവര്‍ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചര്‍ച്ച ചെയ്ത് തുടങ്ങി. നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു.
ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല , എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി ഡി സതീശന്‍, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു. കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്ക്ക് തന്റേടം ഉണ്ടോ? സ്വര്‍ണ്ണക്കടത്തു ഒരു ജില്ലയില്‍ മാത്രമാണ് കൂടുതല്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും നിങ്ങൾക്ക്.
അതേസമയം, കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു ജലീലിന്റെ പരാമര്‍ശം.











