മമ്മൂട്ടി എത്ര കോടി ഉണ്ടാക്കിയാലും പട്ടിണിയിൽ തന്നെയാണ്! നടന്റെ ജീവിതരീതിയെ കുറിച്ച് ബാബു സ്വാമി

എഴുപത് വയസുകാരനാണെങ്കിലും മുപ്പതുകാരന്റെ ചെറുപ്പമെന്ന് പറഞ്ഞ് എല്ലാവരും ആരാധനയോടെ കാണുന്ന താരരാജാവാണ് മമ്മൂട്ടി.

എഴുപത് വയസുകാരനാണെങ്കിലും മുപ്പതുകാരന്റെ ചെറുപ്പമെന്ന് പറഞ്ഞ് എല്ലാവരും ആരാധനയോടെ കാണുന്ന താരരാജാവാണ് മമ്മൂട്ടി. മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി തന്റെ ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ്. ഇപ്പോൾ മമ്മൂട്ടിയുടെ ഭക്ഷണത്തെ കുറിച്ചും, ജീവിതരീതിയെ കുറിച്ചും നടന്‍ ബാബു സാമി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നത്. നിരവധി സിനിമകളില്‍, താൻ മമ്മൂട്ടിക്കൊപ്പ൦ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ ചിത്രീകരണത്തിനിടയില്‍ നിന്നും ഭക്ഷണകാര്യത്തെ കുറിച്ച് മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെ പറ്റിയാണ് ബാബു സ്വാമി പറയുന്നത്.

‘മമ്മൂട്ടി ഭക്ഷണം തീരെ തൊടില്ല. അദ്ദേഹം കട്ടന്‍ചായ, കാരറ്റ് ജ്യൂസ്, കക്കരി, തക്കാളി ഇതൊക്കെ പെറുക്കി തിന്നാറേയുള്ളു. ചോറൊന്നും തൊടില്ല. ഡാഡികൂള്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരിക്കുമ്പോള്‍ ഒരു ദിവസം മമ്മൂട്ടി എന്നോട് സ്വാമി രാവിലെ എന്താ കഴിക്കുക എന്ന് ചോദിച്ചു.ദോശ, ഇഡ്‌ലി, ചിലപ്പോള്‍ പുട്ട്, ഉപ്പുമാവ്, ചപ്പാത്തി ഇതൊക്കെയാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ മമ്മൂട്ടി, എന്തിനാ ഇതൊക്കെ വലിച്ച് കേറ്റാന്‍ നില്‍ക്കുന്നതെന്ന് ചോദിച്ചു.ഇത് കേട്ടതോടെ ഞാന്‍ പിന്നെ എന്താ കഴിക്കേണ്ടതെന്ന് തിരിച്ച് ചോദിച്ചു,ബാബുസ്വാമി പറയുന്നു.

ഒരു ഗ്ലാസ് ഓട്‌സ് കഴിച്ചാല്‍ മതി, ഇതൊന്നും വലിച്ച് വാരി കേറ്റേണ്ട കാര്യമില്ല. വേണമെങ്കിലും വേണ്ടെങ്കിലും രണ്ട് ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം. സാമിയ്ക്ക് കാണണോ എന്ന് ചോദിച്ച് അവിടെയിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് ഒറ്റ കുടിയായിരുന്നു അദ്ദേഹം. മമ്മൂട്ടി പറഞ്ഞതൊക്കെ സത്യമാണ്. അദ്ദേഹം എത്ര കോടികള്‍ ഉണ്ടാക്കിയാലും പട്ടിണിയാണ്. ഏത് സിനിമയ്ക്ക് പോയാലും എക്‌സസൈസ് ചെയ്യും. ഭയങ്കരമായി കണ്‍ട്രോള്‍ ചെയ്യും, അതൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ ഈ സൗന്ദര്യത്തിന്റെ കാരണം, ബാബുസ്വാമി പറയുന്നു.