
രാജ്യസഭയിൽ സിപിഎമ്മിനെയും, കേരളത്തിലെ നോക്കുകൂലിയെയും രൂക്ഷമായി പരിഹസിച്ചു ധനമന്ത്രി നിർമ്മല സീതരാമൻ. കേരളത്തില്‍ നോക്കുകൂലിക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. കേരളത്തിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശനത്തിന് കേരളത്തിലെ നോക്കുകൂലിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയുധമാക്കിയത്.കേരളത്തില്‍ ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജെടുക്കാന്‍ നമ്മള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി പറയുന്നത്, സിപിഎം കാര്‍ഡുള്ളവരാണ് ഇത്തരത്തില്‍ നോക്കുകൂലി വാങ്ങുന്നതെന്നും ഈ നോക്കുകൂലി പ്രതിഭാസം കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ മറ്റെവിടേയും ഉണ്ടാവില്ലെന്നും ട്രഷറി ബെഞ്ചിലിരിക്കുന്നവരെ നോക്കി നിര്‍മല പറഞ്ഞു.
കമ്മ്യൂണിസമാണ് കേരളത്തിലുള്ളതെന്നും കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായം തകര്‍ത്തതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രണ്ട് ദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നുവെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ലെന്നും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു. നോക്കുകൂലിയെന്ന മലയാള പദത്തിന്റെ അര്‍ത്ഥവും എംപിമാര്‍ക്ക് നിര്‍മല പറഞ്ഞു കൊടുക്കുന്നുണ്ട്. നോക്കു മീന്‍സ് ലുക്ക് എന്ന് പറഞ്ഞാണ് കഥാപ്രസംഗ ശൈലിയില്‍ ധനമന്ത്രി നോക്കുകൂലിയെ കുറിച്ചു പറയുന്നത്. ഒരു ബസില്‍ ചെന്നിറങ്ങി ലഗേജ് എടുക്കണമെങ്കില്‍ ലഗേജ് ഇറക്കിവെയ്ക്കുന്ന ആള്‍ക്ക് 50 രൂപ കൊടുത്താല്‍ അത് നോക്കി ഇരിക്കുന്ന സിപിഎം കാര്‍ഡ് ഹോള്‍ഡര്‍ക്ക് 50 രൂപ നോക്കുകൂലിയായി കൊടുക്കേണ്ടി വരുമെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. പെട്ടിയിറക്കി താഴെവെയ്ക്കുന്നത് നോക്കിനില്‍ക്കുന്നതിനാണ് ഈ കൂലിയെന്നും അവര്‍ വിശദീകരിച്ചു.
അതേസമയം നിര്‍മ്മല സീതാരാമന്‍ നേരത്തെ മുഖ്യമന്ത്രിയുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.











