
മലയാള സിനിമയിൽ എന്‍.എഫ്. വര്‍ഗീസിന് നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം,ഇപ്പോൾ നടനെ കുറിച്ച് ബെന്നി പി നായരമ്പലം പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. ഏത് വേഷവും അനായാസമായി പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ആളായിരുന്നു എന്‍.എഫ്. വര്‍ഗീസ്. അദ്ദേഹത്തിന് ചെറിയ കഷണ്ടിയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ പ്രായമുള്ള കഥാപാത്രമാക്കാനും, വിഗ് വെച്ചാല്‍ അത്യാവശ്യത്തിന് ചെറുപ്പമാക്കാനും കഴിയുമായിരുന്നു ബെന്നി പി. നായരമ്പലം പറയുന്നു.ഏത് വേഷവും അദ്ദേഹത്തിനിണങ്ങുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. വളരെയധികം പ്രായമുള്ള വേഷമൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം.

അച്ചാമക്കുട്ടിയുടെ അച്ചായന്‍ എന്ന സിനിമയില്‍ നായികയുടെ അച്ഛനാണ് അദ്ദേഹം. വാഴുന്നോരില്‍ ഏറ്റവും മൂത്ത മകനാണ്. കുരുവിള എന്ന കഥാപാത്രം. അത് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. പ്രായത്തില്‍ നിന്ന് മാറി വിഗ് വെച്ചാല്‍ ചെറുപ്പവും ഫീല്‍ ചെയ്യുമായിരുന്നു അക്കാലത്ത്. ചെറിയ കഷണ്ടിയൊക്കെ ഉള്ളതിനാല്‍ പ്രായമാക്കാനും നല്ല വിഗ് വെച്ചാല്‍ ചെറുപ്പമാക്കാനും കഴിയുമായിരുന്ന മലയാള സിനിമയിലെ ഒരേഒരു നടൻ ആയിരുന്നു അദ്ദേഹം,
രൂപം മാറ്റാന്‍ കഴിയുന്നത് പോലെ തന്നെ സമൂഹത്തിന്റെ ഏത് പ്രദേശത്തും അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന നടനായിരുന്നു എന്‍.എഫ്. വര്‍ഗീസ് എന്നും ,മന്ത്രമോതിരത്തിലെ റേഷന്‍ കടക്കാരനും ,ദുബായ് സിനിമയിലെ കഥാപാത്രവും അദ്ദേഹത്തിന്റെ അത്തരം കഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണെന്നും ബെന്നി പി നായരമ്പലം പറയുന്നു, അതേസമയം മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്റ്റര്‍ വേഷങ്ങളിലും ഏറെ കൈയടി നേടിയ നടനായിരുന്നു എന്‍.എഫ്. വര്‍ഗീസ്.












