ഞാൻ ഇംഗ്ളീഷ് സംസാരിക്കുന്നു എന്ന് പറഞ്ഞു പലരും വിമർശിക്കാറുണ്ട്, എന്നാൽ എന്റെ ജനറേഷനിൽ ഉള്ള എത്ര പേർ എന്നെക്കാൾ നന്നായി മലയാളം എഴുതാനും, വായിക്കാനും അറിയും; പൃഥിരാജ്

തന്നോട് ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ല. താന്‍ ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന് പറഞ്ഞു പലരും തന്നെ വിമര്‍ശിക്കുന്നത് കേള്‍ക്കാറുണ്ടു

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ്, കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ബുള്ളിയിങ് പൃഥ്വിക്ക് നേരിടേണ്ടി വന്നു. തന്റെ നിലപാടുകളുടെ പേരിലും നടനെ പലരും വിമര്‍ശിച്ചിരുന്നു.എന്നാൽ ഈ വിമർശനങ്ങളെ എല്ലാം തരണം ചെയ്യ്തുകൊണ്ടു പൂർവാധികം ശക്തിയോടു മലയാളം ഇൻഡസ്ട്രിയിൽ തിളങ്ങുകയാണ് നടൻ. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കുകളെ കുറിച്ച് പൃഥ്വിരാജ് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

തന്നോട് ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ല. താന്‍ ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന് പറഞ്ഞു പലരും തന്നെ വിമര്‍ശിക്കുന്നത് കേള്‍ക്കാറുണ്ടു, ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്, പൃഥ്വിരാജ് ചോദിക്കുന്നു.

അന്നത്തെ സൈബര്‍ അറ്റാക്കില്‍ നിന്ന് താന്‍ മാറിനടക്കാന്‍ ഒരുപാട് ശ്രമിച്ചു, എന്നാല്‍ അത് സാധ്യമല്ലെന്ന് മനസിലായപ്പോള്‍ താന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാകില്ല. ഇത് പണ്ടുമുതലേ നടക്കുന്ന കാര്യമാണ്. അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റേതായ വഴിക്ക് വിട്ടു, പൃഥ്വിരാജ് പറയുന്നു.