ആശ സമരത്തിന് പിന്നിൽ കമ്മ്യുണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യ൦, സമരത്തിന്റെ ലക്‌ഷ്യം പ്രശ്‌നമാണ്; വിമർശനവുമായി എം വി ഗോവിന്ദൻ

ആശ പ്രവർത്തകരുടെ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ഈ  സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഈ സമരം ജനാധിപത്യപരമാണെന്നും ,പക്ഷെ ആ സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ഇടത് പക്ഷത്തിന് അറിയാമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

ആശ പ്രവർത്തകരുടെ സമരം ലക്ഷ്യം വെക്കുന്നത് ഇടതുപക്ഷ വിരുദ്ധയാണെന്നും, ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് വിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബൂർഷ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന് പിന്നിലുണ്ട്. ഐഎൻടിയുസി പോലും ആ സമരത്തിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ യുഡിഎഫും ബിജെപിയും സമരത്തിന്റെ പിന്നിലാണെന്നും ശരിയായ ഒരു മഴവിൽ സഖ്യം അതിന്റെ പിന്നിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ എല്ലാം അതിന്റെ ഭാഗമായി നിൽക്കുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.