സിനിമയോടുള്ള യാതാർത്ഥ പാഷൻ ഇതാണ്! തന്റെ സിനിമ ഇറങ്ങുന്ന അതേ ദിവസം തന്നെ ‘എമ്പുരാൻ’ കാണാൻ ടിക്കറ്റ് എടുത്തു ‘അഭിലാഷം’ സിനിമയുടെ നിർമാതാവ്

തന്റെ സിനിമ ഇറങ്ങുന്ന അതേദിവസം തന്നെ എമ്പുരാന് ടിക്കറ്റ് എടുത്തു അഭിലാഷത്തിന്റെ നിർമാതക്കളിൽ ഒരാളായ ആൻ സരിഗ ആന്റണി

തന്റെ സിനിമ ഇറങ്ങുന്ന അതേദിവസം തന്നെ എമ്പുരാന് ടിക്കറ്റ് എടുത്തു അഭിലാഷത്തിന്റെ നിർമാതക്കളിൽ ഒരാളായ ആൻ സരിഗ ആന്റണി, ഇതൊക്കെയാണ് സിനിമയോടുള്ള യഥാർത്ഥ പാഷൻ എന്ന് പറയുന്നത്, സ്വന്തം പ്രൊഡക്ഷന്റെ പടമായ അഭിലാഷത്തിന്റെ റിലീസ് തീയതി മാർച്ച് 29 ആണ്, എന്നാൽ അന്ന് താൻ തന്റെ സ്വന്തം സിനിമയല്ല കാണുന്നത് എന്നും പകരം എമ്പുരാനാണ് കാണാൻ പോകുന്നതെന്നും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആൻ സരിഗ ആന്റണി.

ഷ൦സു സെയ്ബ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഭിലാഷം, ഈ ചിത്രത്തിന്റെ നിർമാതാക്കൾ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവരാണ്, സൈജു കുറിപ്പ്, തൻവി റാം അർജുൻ അശോകൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ബിനു പപ്പു, നവാസ് വള്ളികുന്ന് ,ശീതൾ സക്കറിയ, കെ പി ഉമ, നാസർ കറുത്തേനി, എന്നിവരും അഭിനയിക്കുന്നു.

അതേസമയം പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ, ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്ര൦ മാർച്ച് 27 നെ ആണ് ആഗോള റിലീസായി എത്തുന്നത്.പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യ്ത ഈ ഹിറ്റ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.